കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺലൈനിലൂടെയും എൻസിആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു.