മുല്ലപ്പെരിയാർ കരാർ തമിഴ് ജനതയുടെ നന്മയും സുഖജീവിതവും മുൻ കണ്ട് ചെയ്ത പുണ്യ പ്രവർത്തിയൊന്നുമല്ല… മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടു എന്നു പറഞ്ഞാൽ അത് തെറ്റാണോ?… ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ തേക്കും ഈട്ടിയും മഹാഗണിയും അടക്കമുള്ള വനസമ്പത്തും ധാതുക്കളും… 99 വർഷം സാധാരണ കരാർ നിശ്ചയിക്കുന്ന പതിവുള്ള ബ്രിട്ടീഷുകാർ ഇവിടെ 999 വർഷമാക്കിയത് എന്തിന്?.. ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ?… അഡ്വ. റസൽ ജോയിയുടെ വെളിപ്പെടുത്തൽ ഇനിയെങ്കിലും കേരള സമൂഹവും നീതിപീഠങ്ങളും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.