insurance
പ്രത്യേക ലേഖകൻ  കവൻട്രി   : കോവിഡ് മരണങ്ങൾ വാ പിളർന്നെത്തിയപ്പോൾ ഏറ്റവും അധികം വേവലാതിയോടെ അംനൗഷണം എത്തിയത് ഇൻഷുറൻസ് കമ്പനികളിലേക്കാണ് . ക്യാൻസറും ഹൃദ്രോഗവും എല്ലാം കവർ ചെയ്യപ്പെട്ടിരുന്ന പോളിസികളിൽ കോവിഡ് എന്ന മഹാമാരി ഉൾപ്പെടാത്തതിനാൽ തങ്ങളുടെ പോളിസികൾ വെറും കടലാസുകളായി മാറുമോ എന്നതായിരുന്നു ഫോൺ സന്ദേശങ്ങളുടെ കാതൽ . പേമാരിയും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു വീടിനും കാറിനും ഒക്കെ സംരക്ഷണം നിഷേധിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ പൊതുരീതിയാണ് കോവിഡ് മരണത്തെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന ആശങ്ക മലയാളി സമൂഹത്തിൽ സമ്മാനിച്ചത് . യുകെയിൽ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായതും ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവും ഉള്ള അലൈഡ് ഇൻഷുറൻസിനെ തേടി എത്തിയതും സമാനമായ ഫോൺവിളികൾ തന്നെയാണ് . എന്നാൽ തങ്ങൾ വഴി എടുത്ത മുഴുവൻ പോളിസിക്കും ഇൻഷുറൻസ് സംരക്ഷണം ലഭിക്കും എന്ന ഉറപ്പാണ് ഇവർ നൽകുന്നത് . എന്നാൽ ഇത്തരം ഒരു ഉറപ്പു പല കമ്പനികളിൽ നിന്നും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായി ലോകമെങ്ങും കോവിഡ് മൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് ക്ലൈം നൽകേണ്ടി കമ്പനികൾ പുതിയ പോളിസികളിൽ കോവിഡ് കൂടി ഉൾപ്പെടുത്തിയും സംരക്ഷണം ഉറപ്പു നൽകുന്നുണ്ട് . ഇന്ത്യയിൽ ഡൽഹി സർഗക്കാരും മറ്റും ആരോഗ്യപ്രവർത്തകർക്കു ചികിത്സക്കിടയിൽ മരണം സംഭവിച്ചാൽ ഒരു കോടി രൂപ വരെ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യുകെ ഉൾപ്പെടുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരം സഹായ വാഗ്ദാനങ്ങൾ പ്രതീക്ഷിക്കുക വിഡ്ഢിത്തമായിരിക്കും . ഇക്കാരണത്താൽ തന്നെ യുകെ മലയാളികളായ ഡോക്ടർമാരും നേഴ്സുമാരും ഒക്കെ റിസ്ക് എടുത്തു ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രത്യേക പരിരക്ഷ വേണ്ടെന്നു വയ്ക്കരുത് എന്നാണ് വിപണി വിദഗ്ധരുടെയും ഉപദേശം . ഇതിനകം അറുപതോളം വിലപ്പെട്ട ജീവനുകൾ നഷ്ട്ടമായ എൻഎച്എസ് അവർക്കായി ചെയ്യുന്നത് ഈ മാസം 28 നു ഒരു മിനിട്ടു നേരത്തെ മൗന പ്രാർത്ഥന മാത്രമാണ് . എന്നാൽ അവരുടെയൊക്കെ ഉറ്റവരുടെയും കുടുംബത്തിന്റെയും കാര്യം വരുമ്പോൾ എൻഎച്എസും സർക്കാരും കണ്ണടയ്ക്കുകയാണ് . ഒടുവിൽ കുടിയേറ്റക്കാരായവരുടെ കാര്യത്തിൽ അതാതു സമൂഹങ്ങളാണ് ജോലിക്കിടയിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളുടെ ആശ്രയമായി രംഗത്ത് എത്തുന്നത് .കെയറർ ആയി ജോലി ചെയ്തിരുന്ന മലയാളി യുവാവ് കോവിഡ് മൂലം മരിക്കാനിടയപ്പോൾ ദിവസങ്ങൾക്കൊണ്ടു കുടുംബത്തിന് കൈത്താങ്ങാകാൻ മലയാളി സമൂഹത്തിനായി . പീറ്റർബറോക്കടുത്ത കിങ്‌സ്‌ലിയിൽ തമിഴ് വംശജയായ നേഴ്സ് ഗുരുതരാവസ്ഥയിൽ കിടക്കവേ 'അമ്മ കോവിഡ് മൂലം മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ മലയാളികൾ അടക്കമുള്ളവരാണ് രംഗത്തെത്തിയത് . 'അമ്മ മരിച്ചു കിടക്കുന്ന വിവരം നേഴ്സായ മകൾ ഇനിയും അറിഞ്ഞിട്ടില്ല . ലിങ്കണിൽ മരിച്ച ഫിലിപ്പിനോ നേഴ്‌സിന്റെ കുടുംബത്തിന് വേണ്ടിയും യുകെയിലെ ഫിലിപ്പീൻസുകാർ സഹായഹസ്തവുമായി രംഗത്തുണ്ട് . എന്നാൽ ഇവരൊന്നും ഇൻഷുറൻസ് സംരക്ഷണം എടുത്തിരുന്നില്ലെന്നാണ് ലഭ്യമായ വിവരം . ഇവരുടെയൊക്കെ കാര്യത്തിൽ സർക്കാർ പുറം തിരിഞ്ഞു നിന്നപ്പോൾ സഹോദരങ്ങളെ പോലെ കൈപിടിക്കാൻ എത്തിയ സാമൂഹ്യ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ ആ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യം ആലോചിക്കാൻ പോലും കഴിയാത്തതാണ് . എന്നാൽ ഇത്തരം അവസ്ഥകൾ നേരിട്ട അനേകം മലയാളികൾ യുകെയിലുണ്ട്. രോഗവും മരണവും കൂട്ടിനു എത്തിയപ്പോൾ ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾ . പൊതുവെ ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ പിടിപെട്ടാൽ ആ വിവരം തന്നെ പുറത്തു പറയാൻ മിക്കവർക്കും മടിയാണ് . സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും നേരിടേണ്ടി വരുന്ന രോഗിയുടെ അവസ്ഥ അതനുഭവിച്ചവർക്കേ മനസിലാകൂ . എന്നാൽ ധൈര്യമായിരിക്കു , ചികിത്സകൾ നേരെയാകും എന്നൊരു ഉറപ്പുനൽകുന്ന പോസിറ്റീവ് ചിന്തകൾ പങ്കുവയ്ക്കാൻ ഇപ്പോഴും മിക്കവർക്കും സാധിക്കാറില്ല . ഇത്തരത്തിൽ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളിലൂടെ യാത്ര നടത്തിയ മൂന്നു മലയാളി കുടുംബങ്ങൾ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത് നെഞ്ചിൽ തറയ്ക്കുന്ന വാക്കുകളിലൂടെയാണ് . ഇതിൽ മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന അമ്പിളിയുടെ കാര്യത്തിൽ ദൈവത്തിന്റെ നേരിട്ട് ഇടപെടൽ ഉണ്ടായ വിധത്തിലാണ് അത്ഭുതകരമായി അലൈഡ് നൽകിയ ഇൻഷുറൻസ് കുടുംബത്തിന്റെ താങ്ങായി മാറിയത് .അമ്പിളിയുടെ ഭർത്താവ് മരിക്കുന്നതിന് രണ്ടു നാൾ മുൻപാണ് ഇൻഷുറൻസ് സംരക്ഷണം എടുത്തത് . ഇതിന്റെ ആദ്യ ഗഡു പോളിസി പോലും അടച്ചിരുന്നില്ല . ഭർത്താവിന് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിരുന്നു എന്ന് അമ്പിളി പോലും പിന്നീടാണ് അറിയുന്നത് . ഒട്ടും വത്യസ്ഥമല്ല ബസ്സിങ്സ്റ്റോക്കിലെ പയസ് കുന്നശ്ശേരിയുടെയും കവൻട്രിയിലെ ടിൻസി റെജിയുടെയും അവസ്ഥയും  ജോലിക്കു പോലും  പോകാൻ  കഴിയില്ല എന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾക്കും ഇൻഷുറൻസ് സംരക്ഷണം തണലായി മാറുന്നത് . അത്തരമൊരു തീരുമാനം ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് തങ്ങളുടെ ജീവിതം എങ്ങനെ ആയേനെ എന്നാണ് ഈ കുടുംബങ്ങൾ ഞെട്ടലോടെ ഇപ്പോൾ സ്വയം ചോദിക്കുന്നതും . ''മരണം ജോസിയെ തട്ടിയെടുത്തെങ്കിലും ദൈവം ഞങ്ങൾക്കൊപ്പം നില്ക്കാൻ കരുണ കാട്ടി'' ഞാൻ അമ്പിളി. മാഞ്ചെസ്റ്റെറിനടുത് ലീ എന്ന സ്ഥലത് താമസിയ്ക്കുന്നു. എന്റെ ഭർത്താവ്   ജോസ്സി (ജോസ്സി എബ്രഹാം) ഹാർട്ട് അറ്റാക്ക് വന്ന് ഞങ്ങളെ  വിട്ടു പോയത് .   എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ദിവസന്തങ്ങളായിരുന്നു പിന്നീട് . .മോർട്ടഗേജ് , കൗൺസിൽ ടാക്സ് , മറ്റു ചിലവുകൾ എന്നിങ്ങനെ ഒത്തിരി കാ ര്യങ്ങൾക്ക് എന്റെ മുന്നിൽ ഉത്തരമില്ലായിരുന്നു.. ആരോട് കൈനീട്ടും എന്നത് മനസ്സിൽ ഭയമായി നിറഞ്ഞു . ഈ ഘട്ടത്തിൽ ആകെ ഉണ്ടായിരുന്ന ധൈര്യം അലൈഡ് വഴി എടുത്ത ഒരു  ലൈഫ് ഇൻഷുറൻസ് ആയിരുന്നു. എല്ലാ മെഡിക്കൽ കണ്ടിഷൻസും കൃത്യമായി രേഖപ്പെടുത്തിയതിനാൽ പോളിസി അപ്പ്രൂവ് ചെയ്തപ്പോൾ പ്രീമിയം പറഞ്ഞിരുന്നതിനേക്കാൾ കുറച്ചു കൂടിയിരുന്നു.  പോളിസി തുടങ്ങി വെറും രണ്ടു ദിവസത്തിനുള്ളിലാണ് അത് സംഭവിച്ചത്‌. ആദ്യത്തെ മാസത്തെ പ്രീമിയം പോലും ഞങ്ങൾ അടച്ചിരുന്നില്ല. ഒരു  വിൽ എഴുതാൻ ഇരിയ്കവേയാണ്  ജോസ്സി  ആകസ്മികമായി എന്നെയും കുട്ടികളെയും വേര്പിരിഞ്ഞ പോയത്.  അലൈഡിന്റെ  സഹായം എന്നും ഞാനും മക്കളും ജീവനുള്ള കാലത്തോളം നന്ദിയോടെ ഓർക്കും. ഇൻഷുറൻസ് നേടിത്തന്ന  കാര്യത്തിൽ മാത്രമല്ല, പ്രൊബറ്റ്കോർട്ടിൽ നിന്നും ഗ്രാൻഡ് ഓഫ് പ്രൊബറ്റ് നെടുകയെന്ന വലിയ കടമ്പ അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ എങ്ങനെ ചെയ്യുമായിരുന്നുവെന്ന് എനിയ്ക്ക് ഓർക്കാൻ കൂടെ കഴിയില്ല. ഒരു ഓൺലൈൻ കമ്പനി വഴി ഞാൻ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്നെ ആരും  സഹായിയ്ക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ അലൈഡിനെ ഏതൊരാളോടും സന്തോഷത്തോടെയേ റെക്കമെന്റ് ചെയ്യൂ . ഇപ്പോൾ ദൈവം ഞങ്ങൾക്കു തന്ന ദാനമായ കുട്ടികളെയും  സ്‌നേഹിച്ചു അവരുടെ പഠന കാര്യങ്ങളും നോക്കി കഴിയുന്നു.ഞങ്ങൾ അല്ലലില്ലാതെ കഴിയുന്നത് ജോസിയുടെ ആത്മാവും സന്തോഷത്തോടെ കാണുന്നുണ്ടായിരിക്കും . ''ഒരാൾക്കും മാരകമായ അസുഖം ഉണ്ടാകല്ലേ , ജോലി ചെയ്യാൻ പറ്റാതായാൽ മുന്നിൽ വേറെയെന്തുണ്ട് വഴി ?'' [ot-video][/ot-video] ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഒരു കാലഘട്ടം നീന്തിക്കയറിയിരിക്കുകയാണ് കവൻട്രിയിലെ ടിൻസി റെജി . കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന ടിൻസി ഇപ്പോൾ ഏറെക്കാലമായി ജോലിക്കു പോകുന്നില്ല . രോഗം കഠിനമായ അവസ്ഥയിൽ എത്തിയപ്പോൾ ജോലി ഉപേക്ഷിക്കാൻ സഹായകമായത് അലൈഡ് നൽകിയ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണമാണ് . വലിയൊരു തുക ക്ലൈം ചെയ്തു ലഭിച്ച ടിൻസി ഇപ്പോൾ കുട്ടികളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് . '' ജീവിതത്തിൽ ഒരാൾക്ക് പോലും എന്റെ അവസ്ഥ ഉണ്ടാകരുത് എന്നാണ് ആഗ്രഹം . ജോലി നഷ്ടമാകുന്ന ഒരു അവസ്ഥ , അത് അനുഭവിക്കുന്നവർക്കേ അറിയൂ . മാനസികമായും സാമ്പത്തികമായും തളർന്നു പോകുന്ന ദുരന്തകാലം . ഈ ഘട്ടത്തിലാണ് അലൈഡ് എനിക്ക് സഹായമായി മാറിയത് . ഒരു ഫോം പൂരിപ്പിക്കുന്നതു മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ . എന്റെ അനുഭവത്തിൽ ഒരു ക്രിട്ടിക്കൽ കെയർ ഇൻഷുറൻസ് ഏതൊരാൾക്കും യുകെയിൽ ഒഴിവാക്കാനാകാത്തതാണ് . പക്ഷെ അത് ആരുടെ എങ്കിലും കയ്യിൽ നിന്നാകട്ടെ എന്ന ചിന്തയും വേണ്ട . നമുക്കു അറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അതല്ലേ നല്ലതു . ആവശ്യം വരുമ്പോൾ അവരെ നേരിട്ട് വിളിക്കാമല്ലോ . പ്രവർത്തന പരിചയവും പ്രൊഫഷണലിസവും ഉള്ള അലൈഡ് പോലെയുള്ള സ്ഥാപനങ്ങൾ നമുക്കൊക്കെ ജീവിതത്തിൽ ഒരു കരുതൽ കൂടിയാണ് നൽകുന്നത് എന്ന് പറയാതെ വയ്യ , എന്റെ അനുഭവം എന്നെ അതാണ് പഠിപ്പിച്ചത് . നിങ്ങൾക്കു ഏതൊരാൾക്കും ഈ സ്ഥാപനത്തെ വിശ്വസിക്കാം എന്നാണ് എന്റെ അനുഭവം .'' ''ജീവിതത്തിൽ പ്രയാസം എപ്പോൾ വേണമെങ്കിലും വരാം , ഒരു കരുതൽ വേണമെന്ന് ഞങ്ങൾ പഠിച്ചത് സ്വന്തം ജീവിതത്തിലൂടെ '' ബേസിംഗ് സ്റ്റോക്കിൽ  താമസിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശിയും , കോട്ടയം അതിരൂപതയുടെ ആദ്യ മെത്രപ്പോലീത്ത ആയിരുന്ന   മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദര പുത്രനുമായ  പയസ് കുന്നശേരിയും , ഭാര്യ റിനിയും പറയുന്നതിങ്ങനെ . "ഞങ്ങൾ ആദ്യം വീട് മേടിച്ചപ്പോൾ എച്ച് . എസ് . ബി. സി . ബാങ്കിൽ നിന്നാണ് മോർട്ഗേജ് എടുത്തത് , പിന്നീടാണ് ഞങ്ങൾ ലൈഫ് ഇൻഷുറൻസിനെക്കുറിച്ചും സീരിയസ് ഇൽനെസ്  കവറിനെക്കുറിച്ചും ചിന്തിക്കുന്നതും അലൈഡിനെ കുറിച്ച് അറിഞ്ഞതും  . ടെലിഫോണിൽ ബന്ധപെട്ടപ്പോൾ തന്നെ   വളരെ സുതാര്യമായി  അലൈഡിന്റെ കൺസൾട്ടന്റ്  വിപണിയിൽ ലഭ്യമായ എല്ലാ പോളിസികളെക്കുറിച്ചും വളരെ വിശദമായി മലയാളത്തിൽ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു  .ലൈഫ് കവറിനെക്കുറിച്ചും ,  ക്രിട്ടിക്കൽ ഇൽനെസ് കവർ എന്താണെന്നും , ഏതൊക്കെ അവസരങ്ങളിലാണ് ഇത് പേ ഔട്ട് ആകുന്നത്  എന്നുൾപ്പടെ ഉള്ള വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു . ലൈഫ് കവറും , ക്രിട്ടിക്കൽ ഇൽനെസ്സ് കവറും എടുക്കുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് നൽകേണ്ടത് എന്ന്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന്  പറഞ്ഞു തരികയും , ആപ്പ്ളിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി യുള്ള എല്ലാ വിവരങ്ങളും സമയമെടുത്ത് ചോദിച്ചു മനസിലാക്കുകയും അവയെല്ലാം അപേക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്തു .പിന്നീട്  ഞങ്ങൾക്ക് ഏറ്റവും  അനുയോജ്യമായ കവർ അഡ്വൈസ്‌  ചെയ്യുകയും ചെയ്തു . ഇൻഷുറൻസ്‌ കമ്പനികളും , വിപണിയിലും ഉണ്ടാകുന്ന അപ്‌ഡേറ്റുകൾ ഞങ്ങളെ സമയാസമയം അറിയിക്കുകയും ചെയ്തിരുന്നു  . പിന്നീട് ഈ അടുത്തു ഞങ്ങൾക്ക്  ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു ക്ലെയിം ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി .  ഈ സമയത്താണ് അലൈഡിന്റെ അഡ്വൈസർ ഞങ്ങൾക്ക് അന്ന് നൽകിയ ഉപദേശവും എടുത്ത സീരിയസ് ഇൽനെസ്സ് കവറും  എത്രത്തോളം  ജീവിതത്തിൽ ഉപകാരപ്രദമായി  എന്ന് മനസിലായത് .ക്ലെയിം ചെയ്തു കഴിഞ്ഞുള്ള മുഴുവൻ പേപ്പർ വർക്കുകളിലും , പണം കിട്ടുന്നത് വരെയും പിന്നീടും പ്രൊഫെഷനലായി എന്നാൽ മലയാളി സ്ഥാപനം എന്ന നിലയിൽ  വേണ്ട എല്ലാ പിന്തുണയും നൽകിയ അലൈഡിനെയും അവരുടെ അഡ്വൈസേഴ്സിനെയും ഞങ്ങൾ കുന്നശേരി കുടുംബം നന്ദിയോടെ  സ്മരിക്കുകയാണ് .അത് കൊണ്ട് തന്നെ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ കണ്ണടച്ച് ഞങ്ങൾ അവരെ റെക്കമെന്റ് ചെയ്യുകയും ചെയ്യുന്നു , അലൈഡിന് ഒരിക്കൽ കൂടി നന്ദി എല്ലാ ആശംസകളും ." സ്നേഹപൂർവ്വം , പയസ് കുന്നശ്ശേരി & റിനി പയസ് https://docs.google.com/forms/d/e/1FAIpQLSeIOGtPcLlXS-jpOcXrxlUdnPYOL4AD8xBOUmFkbS93Op1Tfg/viewform
കഴിഞ്ഞ ഫെബ്രുവരിയില്‍ ലെസ്റ്ററിലെ സബ്കാ പോളിഷ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ നാടകം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷം പൗണ്ടോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഈ സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. സ്‌ഫോടനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു ഉടമയായ അരാം കുര്‍ദ് പറഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നുവെന്നും നരകത്തില്‍ അകപ്പെട്ടതുപോലെ തോന്നിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. വലിയൊരു ശബ്ദം കേള്‍ക്കുകയും താന്‍ മുകളിലേക്ക് എടുത്ത് എറിയപ്പെടുകയും ചെയ്തു. മൂന്നു മിനിറ്റോളം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പിടിക്കപ്പെട്ട അരാം കുര്‍ദിനും ഗൂഢാലോചന നടത്തിയ അര്‍കാന്‍ അലി, ഹാവ്കാര്‍ ഹസ്സന്‍ എന്നിവര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. കെയര്‍ വര്‍ക്കറായ മേരി രഗുബീര്‍ (46), മക്കളായ ഷെയ്ന്‍ (18), സീന്‍ (17), ഷെയ്‌നിന്റെ ഗേള്‍ഫ്രണ്ടായ ലിയാ റീക്ക് (18), സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി വിക്ടോറിയ യവ്‌ലേവ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജീവനക്കാരിയായ വിക്ടോറിയയും അരാം കുര്‍ദിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇവരെയും ഇരയാക്കുകയായിരുന്നു കുര്‍ദ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇതിനായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വെളിവാക്കപ്പെട്ടു. സ്റ്റോറിനു മുകളിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരാണ് മേരി രഗുബീറും കുടുംബവും. കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയവയ്ക്ക് അഞ്ച് കൗണ്ട് വീതമാണ് ചുമത്തിയിരിക്കുന്നത്. 11 മണിക്കൂറും 20 മിനിറ്റും നീണ്ട സൂക്ഷ്മമായ വിചാരണയ്ക്കു ശേഷമാണ് കോടതി ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന വന്‍ തുക തട്ടിയെടുക്കുന്നതിനായാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിക്ടോറിയ സ്‌ഫോടനത്തില്‍ പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ വിക്ടോറിയയെ പ്രതികള്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ വന്‍ തോതില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓരോ വര്‍ഷവും ഇത്തരക്കാരില്‍ നിന്ന് ബില്യന്‍ കണക്കിന് പൗണ്ടാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മറ്റു സേവനദാതാക്കളെ തേടാത്തവര്‍ക്കും വര്‍ഷങ്ങളോളം ഒരേ സേവനം ഉപയോഗിക്കുന്നവരും ചേര്‍ന്ന് ഒരു ദിവസം 11 മില്യന്‍ പൗണ്ടാണത്രേ നഷ്ടപ്പെടുത്തുന്നത്. സേവിംഗ്‌സ്, മോര്‍ഗേജുകള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുകയാണെന്ന് സിഎംഎ പറയുന്നു. ഹോം ഇന്‍ഷുറന്‍സ് കമ്പനികളാണ് ഈ തട്ടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് സേവനദാതാക്കളെ മാറാത്തതു മൂലം 877 പൗണ്ടെങ്കിലും പ്രതിവര്‍ഷം നഷ്ടമാകുന്നുണ്ട്. കുടുംബങ്ങളുടെ ശരാശരി ചെലവിന്റെ മൂന്ന് ശതമാനത്തോളം വരും ഈ തുക. ഇത് വളരെ വലിയ തുകയാണെന്നും ഈ വിധത്തിലുള്ള ചൂഷണം ഇല്ലാതാക്കാന്‍ അടിയന്തരമായി നിയമ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിഎംഎ ആവശ്യപ്പെടുന്നു. ലോയല്‍റ്റി പെനാല്‍റ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചൂഷണത്തിലൂടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും 4.1 ബില്യന്‍ പൗണ്ട് നഷ്ടമാകുന്നുണ്ട്. ഇതിനെതിരെ ഭീമ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിറ്റിസണ്‍സ് അഡൈ്വസ്. മോര്‍ഗേജ് മാര്‍ക്കറ്റില്‍ പത്തുലക്ഷത്തോളം ആളുകള്‍ ഈ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് 12 മില്യനു മേല്‍ വരും. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സിഎംഎ ആവശ്യപ്പെടുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി. വ്യാജ ക്ലെയിമുകളിലൂടെ കമ്പനികള്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ കുറവുണ്ടായതോടെയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ശരാശരി 7 ശതമാനം വരെയാണ് പ്രീമിയത്തില്‍ കുറവുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 59 പൗണ്ട് മാത്രമായിരുന്നുവെന്ന് confused.com റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ക്ലെയിമുകള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് ഇതെന്നും ഈ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ പറയുന്നു. പുരുഷന്‍മാര്‍ ഇന്‍ഷുറന്‍സ് കവറിനായി 810 പൗണ്ടും സ്ത്രീകള്‍715 പൗണ്ടുമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നവര്‍ മെഡിക്കല്‍ തെളിവുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് അവതരിപ്പിച്ച പദ്ധതിയില്‍ വ്യക്തമാക്കുന്നു. വ്യാജ ക്ലെയിമുകളിലൂടെ സാധാരണ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വ്യാജ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ അനുവദിക്കപ്പെടുന്ന സംസ്‌കാരത്തിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോക്ക് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒട്ടേറെ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. വല്ലാത്തൊരു നഷ്ടപരിഹാര സംസ്‌കാരമായിരുന്നു ഇതിലൂടെ തുടര്‍ന്നു വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ പരിക്കുകള്‍ക്ക് പേഴ്‌സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തണമെന്ന് കഴിഞ്ഞ മാസം മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ഏപ്രിലില്‍ മാത്രമേ ഈ രീതി നടപ്പാകുകയുള്ളു. എങ്കിലും ഈ നിര്‍ദേശത്തിന്റെ പ്രതിഫലനം പ്രീമിയങ്ങളുടെ നിരക്കുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.
ലണ്ടന്‍: ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ ലംഘിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നടപടി. ആര്‍എസിക്കെതിരെയാണ് നടപടി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഉപഭോക്താക്കള്‍ അടച്ച തുകയും പോളിസി പുതുക്കുന്നതിന് എത്ര തുക വേണ്ടി വരുമെന്നതും വ്യക്തമായി കാണിച്ചിരിക്കണമെന്ന നിബന്ധനയാണ് ആര്‍എസി ലംഘിച്ചത്. പുതിയ നിരക്ക് കൂടുതലാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ തേടാനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ച പോളിസി ലെറ്ററുകളില്‍ മുന്‍വര്‍ഷത്തെ പോളിസി തുകയും പുതുക്കാന്‍ എത്ര വേണ്ടി വരുമെന്നതും വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്ന് എഫ്‌സിഎ കണ്ടെത്തി. 1.2 മില്യനോളം വരുന്ന ഉപഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. വിശദാംശങ്ങള്‍ കത്തില്‍ കാണിക്കാതിരുന്നതിന് വിശദീകരണവുമായി ഉപഭോക്താക്കള്‍ക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ആര്‍എസി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരത്തിന് ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെങ്കിലും ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക എന്ന കാര്യത്തില്‍ എഫ്‌സിഎ വിശദീകരണം നല്‍കിയിട്ടില്ല. ആരൊക്കെയായിരിക്കും നഷ്ടപരിഹാരത്തിന് അര്‍ഹരാകുക എന്ന കാര്യത്തിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ റീഫണ്ടുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആര്‍എസി മാത്രമല്ല, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നാണ് എഫ്‌സിഎ അറിയിക്കുന്നത്. കമ്പനികള്‍ ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌സിഎ ആവശ്യപ്പെടുന്നു. ശരിയായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കരുതുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികളോട് വിശദീകരണ ചോദിക്കാവുന്നതാണെന്നും ഏതെങ്കിലും വിധത്തില്‍ പണം തിരികെ ലഭിക്കാനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താവുന്നതുമാണെന്ന് എഫ്‌സിഎ അറിയിക്കുന്നു. ബ്രേക്ക്ഡൗണ്‍ പോളിസി റിന്യൂവല്‍ ഡോക്യുമെന്റേഷനില്‍ എല്ലാ വിവരങ്ങളും കൃത്യമായി ചേര്‍ത്തിരുന്നെങ്കിലും പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ആര്‍എസി വക്താവ് പറഞ്ഞു. അവ ചേര്‍ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതികളുള്ളവര്‍ക്ക് സമീപിക്കാവുന്നതാണെന്നും വക്താവ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved