Nerve agent
എയിംസ്ബറിയില്‍ വെച്ച് നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ രണ്ടു പേരിലെ സത്രീ മരിച്ചു. റഷ്യന്‍ നിര്‍മിത നെര്‍വ് ഏജന്റായ നോവിചോക്ക് വിഷബാധയാണ് ഇവര്‍ക്ക് ഏറ്റത്. ഡോണ്‍ സറ്റര്‍ഗസ് എന്ന 44 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ലി റൗളി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണത്തെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപല്‍, മകള്‍ യൂലിയ എന്നിവര്‍ക്കു നേരെ സാലിസ്ബറിയില്‍ വെച്ചുണ്ടായതിനു സമാനമായ ആക്രമണമാണ് ഇവര്‍ക്കു നേരെയും ഉണ്ടായത്. ജൂണ്‍ 30നാണ് ഇവരെ വിഷബാധയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്‌ക്രിപലിന് നേരെ പ്രയോഗിക്കാന്‍ എത്തിച്ച രാസായുധത്തില്‍ ബാക്കി വന്ന വസ്തുവില്‍ നിന്നായിരിക്കാം ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യ ആക്രമണത്തില്‍ ബ്രിട്ടന്‍ റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. സ്റ്റര്‍ഗസിന്റെ മരണത്തില്‍ നടുക്കവും ഭയവും രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇനി കൊലപാതകത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം. വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.
ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത് കൂടി സഞ്ചരിച്ചതാണ് യുദ്ധഭീതി പടര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനും സജ്ജമായി ഈ മേഖലകളില്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിലുള്ള പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ ഡിഫന്‍സ് അതോറിറ്റികള്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനുമായി ശീതയുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്തായി പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായി യാറോസ്ലാവ് മഡ്രിയാണ് ഇംഗ്ലീഷ് അതിര്‍ത്തി പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലത്തിലൂടെ കടന്നുപോയിരിക്കുന്നത്. അതേസമയം റഷ്യന്‍ പടക്കപ്പലിന് മേല്‍ റോയല്‍ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോയല്‍ നേവിയുടെ സെന്റ് അല്‍ബാന്‍സ് യുദ്ധക്കപ്പലാണ് നിരീക്ഷണം നടത്തുന്നത്. യുദ്ധ സാഹചര്യങ്ങള്‍ കനത്ത ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കപ്പലാണ് സെന്റ് അല്‍ബാന്‍സ്. അത്യാധുനിക മെഷിന്‍ ഗണ്ണുകളും മിസേലുകളും ഇവയിലുണ്ട്. ഹാര്‍പൂണ്‍ സീ വൂള്‍ഫ് തുടങ്ങിയ മിസേലുകള്‍ ശത്രവിനെ തകര്‍ക്കാന്‍ പാകത്തിന് ശക്തിയുള്ളവയാണ്. കൂടാതെ മെര്‍ലിന്‍ ഹെലികോപ്റ്ററും കപ്പലില്‍ സജ്ജമാണ്. അപായ സൂചനകളുണ്ടായാല്‍ ആക്രണം നടത്താനുള്ള സര്‍വ്വ സജ്ജീകരണവും ഇതിലുണ്ട്. റഷ്യന്‍ പടക്കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് എത്തിയത് ഗൗരവത്തോടെയാണ് നേവി കാണുന്നത്. നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടു കൂടിയാണ് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായി നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോസ്‌കോയാണെന്ന് യുകെ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പുടിന്‍ ഭരണകൂടം നിഷേധിച്ചു. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റുകളെ പുറത്താക്കപ്പെടുകയും നയതന്ത്ര തലത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സിറിയന്‍ രാസയുധ കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വ്യോമാക്രമണവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സൈന്യത്തെ നേരിടാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നത് റഷ്യയാണ്. ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നത് കണ്ട്‌നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബ്രിട്ടന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു.
മോസ്‌കോ: സാലിസ്ബറി ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെ പ്രതികരണത്തില്‍ തിരിച്ചടിച്ച് റഷ്യ. പാശ്ചായരാജ്യങ്ങലുടെ നൂറിലേറെ നയതന്ത്ര പ്രതിനിധികളെ റഷ്യ പുറത്താക്കി. 26 രാജ്യങ്ങള്‍ 130ലേറെ റഷ്യന്‍ പ്രതിനിധികളെ നേരത്തേ പുറത്താക്കിയിരുന്നു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് റഷ്യ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റും റഷ്യ അടച്ചുപൂട്ടി. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാശ്ചാത്യരാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. ഇത് ബ്രിട്ടന്‍ നേടിയ നയതന്ത്രവിജയമാണ്. 60 റഷ്യന്‍ ഡിപ്ലോമാറ്റുകളെയാണ് അമേരിക്ക പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് റഷ്യയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സമാനെ റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായിരുന്ന സ്‌ക്രിപാല്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6നു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രിപാലിനെ വഞ്ചകനെന്ന് ക്രെംലിന്‍ മുദ്രകുത്തിയിരുന്നതായും ആക്രമണത്തിനു പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്നുമാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് ചാരന്‍മാരായിരിക്കാം ഈ ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധ പ്രയോഗം റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ പുതിയ ശീതയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാലിസ്ബറി ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണം ആഴ്ചകള്‍ നീളുമെന്നാണ് കരുതുന്നത്. മെറ്റ് പോലീസ്, എംഐ5 എന്നിവരാണ് അന്വേഷണം നടത്തുന്നത്. റഷ്യയുടെ പങ്കിനെക്കുറിച്ച് ബ്രിട്ടന്‍ വ്യക്തമായ തെളിവ് നല്‍കിയില്ലെങ്കില്‍ ആക്രമണം നടത്തിയത് ബ്രിട്ടന്‍ തന്നെയാണെന്ന് കണക്കാക്കുമെന്ന് റഷ്യ
ബ്രിട്ടന് തിരിച്ചറിയാനാകാത്ത വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായ സംഭവത്തോടെ ബ്രിട്ടനും റഷ്യക്കുമിടയില്‍ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാല്‍ ആക്രമിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥനായിരുന്ന സ്‌ക്രിപാല്‍ എംഐ6 നു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്. സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണ വിതരണ ശൃഖലയെ കണക്ട് ചെയ്യുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ജെറമി സ്‌ട്രോബ് പറയുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വകവരുത്തുന്നതിനായി റോബോട്ടുകളെ റഷ്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഡെയിലി സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ സ്‌ട്രോബ് പറയുന്നു. നമുക്ക് തിരിച്ചറിയാനാകാത്ത മാര്‍ഗങ്ങളിലൂടെയായിരിക്കും ആക്രമണങ്ങള്‍ ഉണ്ടാകുക. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയോ ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ നല്‍കിയോ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അച്ചാര്‍ അലര്‍ജിയുള്ള ഒരാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അച്ചാര്‍ കലര്‍ത്തി നല്‍കുക തുടങ്ങിയ സൂക്ഷ്മ തലത്തിലുള്ളആക്രമണങ്ങളായിരിക്കും ഉണ്ടാകാനിടയുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ശരീരത്തിന് അലര്‍ജിയോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ടേക്കാമെന്നും സ്‌ട്രോബ് പറയുന്നു. എഐ ആക്രമണങ്ങളെക്കുറിച്ച് റഷ്യ നിരന്തരം സംസാരിക്കാറുണ്ട്. പുടിന്‍ തന്നെ നേരിട്ട് ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നതായും സ്‌ട്രോബ് കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹ്ഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചില എംപിമാര്‍ രംഗത്ത് വന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സാലിസ്‌ബെറി ആക്രമണത്തിനെ അപലപിച്ചു. റഷ്യയുടെ നിലപാടിന് ലോക രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved