back to homepage

Tag "salisbury attack"

ലോകം പുടിനെതിരെ തിരിയുന്നു; അമേരിക്കയും 22 രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; എല്ലാ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ 0

സാലിസ്ബറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന നയതന്ത്ര ഇടപെടലുകളില്‍ ബ്രിട്ടന് വീണ്ടും വിജയം. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയും മറ്റ് 22 രാജ്യങ്ങളും റഷ്യന്‍ നയതവന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നൂറിലേറെ റഷ്യന്‍ ഡിപ്ലോമാറ്റുകളാണ് ഈ വിധത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക 60 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് റഷ്യന്‍ ദൗത്യത്തിന് എത്തിയ 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് അമേരിക്ക പുറത്താക്കിയിരിക്കുന്നത്.

Read More

സാലിസ്ബറി ആക്രമണത്തില്‍ ബ്രിട്ടന് പിന്തുണയേറുന്നു; ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍; റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനൊരുങ്ങി അഞ്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 0

സാലിസ്ബറി ആക്രമണത്തേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ബ്രിട്ടന് നയതന്ത്ര് വിജയം. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യുകെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന സൂചനയും നല്‍കി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കുന്നത്. ഫ്രാന്‍സ്, ലിത്വാനിയ, പോളണ്ട് എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.

Read More