തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ കാമുകിയുടെ മൃതദേഹം കായലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ പൊലീസില്‍ കീഴടങ്ങി. കുളമംഗലത്തെ ആളൊഴിഞ്ഞ പാര്‍ക്കില്‍ സംസാരിച്ചിരിക്കുന്നതിനിടെ കാമുകി ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നെന്ന് കാമുകന്‍ മൊഴി നല്‍കി. സംഭവത്തില്‍ കൊലപാതക സാധ്യതകളടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് സംഭവം. മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പത് കാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന്‍ നാഗരാജനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്‍റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടെന്നും വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നുമാണ് നാഗരാജന്‍ പോലീസിനോട് പറഞ്ഞത്.

മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നും പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെന്നൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് സുഹൃത്ത് ഉപദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ നാഗരാജിനെ ജയിലിലേക്ക് മാറ്റി. അതേ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കസ്തൂരിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

പൊലീസ് സ്റ്റേഷന് സമീപത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊലപാതക സാധ്യതകളടക്കം അന്വേഷിക്കുമെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്