താനൂരിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്രതി ആക്രമിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകൾ ഉണർന്നതോടെ പ്രതി പുറത്തേക്ക് ഓടി. തുടർന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയശേഷമാണ് സൗജത്ത് കത്തികൊണ്ട് വെട്ടിയും വരഞ്ഞും സവാദിന്റെ മരണമുറപ്പാക്കിയത്. സംഭവശേഷം അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ സൗജത്ത് തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു.

വീടിന്റെ പിൻവശത്തെ വാതിൽ തുറന്നിട്ടത് കുട്ടികൾക്കു മൂത്രമൊഴിക്കാൻ പോകാനാണെന്നാണ് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഫോൺ വിളികൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. പിതാവ് മരിക്കുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ഇവരുടെ നാലു മക്കളുടെ ഭാവി പ്രതിസന്ധിയിലായി. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.

തലയ്ക്കടിച്ചും കഴുത്തറത്തുമാണ് കൊല നടത്തിയിരിക്കുന്നത്. താനൂർ അഞ്ചുടിയിൽ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സൗജത്തി(27)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകൻ താനൂർ ഓമറ്റപ്പുഴ സ്വദേശി ബഷീർ(40) കൊലപാതകത്തിനുശേഷം ദുബായിലേക്കു കടന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം നടത്താൻ ബഷീറിനെ സഹായിച്ച സുഹൃത്ത് സുഫിയാനെ (21) താനൂർ പൊലീസ് കാസർകോട്ടുനിന്നു പിടികൂടി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടിനുള്ളിൽ മകൾക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ വ്യാഴാഴ്ച പുലർച്ചെയാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പ്രതി പോയശേഷം മരണം ഉറപ്പിക്കാൻ സവാദിന്റെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് വെട്ടുകയും വരയുകയും ചെയ്തത് സൗജത്ത് ആണെന്നു പൊലീസ് പറ‍ഞ്ഞു. വീടിന്റെ പിൻവാതിൽ തുറന്നിട്ടതും ഇവരാണ്. സൗജത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

കൊലപാതകം നടത്താൻ ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഫിയാനാണ്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടിൽനിന്നു കണ്ടെടുത്തു.