ടാര്‍സന്‍ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കന്‍ താരം ജോ ലാറ (58) വിമാനാപകടത്തില്‍ മരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സെസ്‌ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്.
ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും അപകടത്തില്‍ മരണമടഞ്ഞു. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടാര്‍സന്‍-ദ എപ്പിക് അഡ്വഞ്ചര്‍ എന്ന ചിത്രത്തില്‍ ടാര്‍സനായി വേഷമിട്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജോ.
ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജംഗിള്‍ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.
Leave a Reply