ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഭൂവുടമകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ, നിക്ഷേപകർ, രണ്ട് വീടുകളുള്ളവർ തുടങ്ങിയവർക്ക് നികുതി വർദ്ധനവ്. നികുതി പരിഷ്കരണത്തെ തുടർന്നാണ് ഈ വർദ്ധനവ്. അവലോകനത്തിന് ശേഷം ചാൻസലർ റിഷി സുനക്, ഈ നികുതി പരിഷ്കരണത്തെ പറ്റി പറയുകയുണ്ടായി. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് കൂടുതൽ പണം കണ്ടെത്തുന്നതിനായി മൂലധന നേട്ട നികുതി പരിഷ്കരിക്കുന്നതിനുള്ള ഓഫീസ് ഓഫ് ടാക്സ് സിംപ്ലിഫിക്കേഷൻ ( ഒടിഎസ് ) നിർദ്ദേശങ്ങൾ റിഷി സുനക് പരിഗണിച്ചു. കോടിക്കണക്കിന് പൗണ്ട് അധിക വരുമാനം ട്രഷറിയിലേക്ക് കൊണ്ടുവരാൻ ഈ നീക്കത്തിന് കഴിയും. രണ്ടാമത്തെ വീടുകൾ, വാടക സ്വത്തുക്കൾ, കമ്പനി ഷെയറുകൾ, ബിസിനസ് ആസ്തികൾ എന്നിവയുൾപ്പെടെ 6,000 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന വ്യക്തിഗത വസ്തുവകകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിലാണ് നികുതി നൽകേണ്ടത്. പ്രധാന വീടും കാറുകളും ഇതിൽ പെടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിസിനസ് ഉടമകളെയും നിക്ഷേപകരെയും രണ്ട് വീടുള്ളവരെയുമാണ് ഈ നികുതി വർദ്ധനവ് കൂടുതൽ ബാധിക്കുന്നത്.സാധാരണ നിലയിലുള്ള നികുതിദായകർക്ക് ലാഭത്തിൽ നിന്നുള്ള നികുതി അടവ് ഇപ്പോഴത്തെ 18 ശതമാനത്തിൽ നിന്ന് 20 ശതമാനം ആക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം ഉയർന്ന നികുതിദായകർക്ക് അസ്സറ്റ് സെയിലിൽ 20% ത്തിൽ നിന്നും പ്രോപ്പർട്ടി സെയിലിൽ 28% ത്തിൽ നിന്നും ഉയർന്ന് 40 ശതമാനത്തിൽ എത്തും. ശൈത്യകാലത്ത് ഒടിഎസ് രണ്ടാമത്തെ റിപ്പോർട്ട്‌ പുറത്തിറക്കുമെന്നും അതിൽ നികുതി അടയ്‌ക്കേണ്ടതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും ഡയറക്ടർ ബിൽ ഡോവെൽ പറഞ്ഞു. 62.8 ബില്യൺ പൗണ്ടിന്റെ മൂലധന നേട്ടത്തിൽ നിന്നും 2018 – 19 വർഷത്തിൽ 9.5 ബില്യൺ പൗണ്ട് നികുതി ഗവണ്മെന്റ് നേടിയെടുത്തിരുന്നു. 276,000 നികുതിദായകരിൽ നിന്നാണ് ഇത്.

ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന നീക്കമാകുമെന്നും മൂലധന നേട്ട നികുതി നിരക്ക് (സിജിടി) ഉയരുന്നതിലൂടെ കൂടുതൽ പണം ലഭിക്കുമെന്നും ആർഎസ്എം പാർട്ണർ ആയ ജോർജ് ബുൾ അഭിപ്രായപ്പെട്ടു. ഈ നികുതി പരിഷ്കരണ പ്രകാരം 3 മില്യൺ പൗണ്ട് മൂലധന നേട്ടമുള്ള കമ്പനി 1.35 മില്യൺ പൗണ്ട് സിജിടി ആയി നൽകേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ 500,000 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരിക. 160 ശതമാനത്തിന്റെ വൻ വർധനവാണ് ഈ നികുതി പരിഷ്കരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇൻകം ടാക്സ് 194 ബില്യൺ പൗണ്ടും നാഷണൽ ഇൻഷുറൻസ് റെസിപ്റ്റ് 143 ബില്യണും വാറ്റ് 130 ബില്യണും നേടിയെടുത്തിരുന്നു.