പാലക്കാട്: സ്‌കൂൾ വിദ്യാർഥിയായ പന്ത്രണ്ടുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ സ്‌കൂൾ അധ്യാപകനായ അനിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 29 നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്; സുഹൃത്ത് ഇത് അമ്മയെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാൻ വൈകിയെന്ന ആരോപണവും ഉയർന്നു. സ്‌പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ സ്‌കൂൾ അധികൃതർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. തുടർന്ന് മലമ്പുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് സ്‌കൂളിൽ പരാതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും അറിയിച്ചു.











Leave a Reply