ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നു. പാൻഡെമിക് സമയത്ത് എക്സാമുകൾ സാധാരണ പോലെ നടക്കാത്തതിനാൽ വിദ്യാർത്ഥികളിൽ ഏറെ പേർക്കും ഇത് ആദ്യ അനുഭവമാണ്. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ എ-ലെവൽ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മെയ് 15 ന് ആരംഭിച്ച് ജൂൺ അവസാനത്തോടെ അവസാനിക്കും. മൂല്യനിർണയം ടെക്നോളജിയുടെ സഹായത്തോടെയാണ് നടപ്പിലാക്കാനാണ് തീരുമാനം.
ടി-ലെവലായ ബിസിനസ് ആൻഡ് ടെക്നോളജി എജ്യുക്കേഷൻ കൗൺസിൽ കോഴ്സുകൾ, ബിടെക്കുകൾ കേംബ്രിഡ്ജ് ടെക്നിക്കൽസ് ഇന്റർനാഷണൽ ബാക്കലറിയേറ്റ് (ഐബി) എന്നീ പരീക്ഷകളും ഏപ്രിൽ 27 ന് ആരംഭിച്ചിരുന്നു. ഇവ മെയ് 19 ന് അവസാനിക്കും. സ്കോട്ട്ലൻഡിലെ ഹയർ, അഡ്വാൻസ്ഡ് ഹയർ എന്നി പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചിരുന്നു. മെയ് അവസാനത്തോടെ പരീക്ഷകൾ പൂർത്തിയാകുമെന്ന് വിദ്യഭാസ വകുപ്പ് പ്രതിനിധികൾ വ്യക്തമാക്കി.കോവിഡിന് ശേഷം നടക്കുന്ന എക്സാം ആയതിനാൽ മൂല്യനിർണയ ഗ്രേഡുകൾ സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. മുൻ ഗ്രേഡുകളുടെയും ശരാശരി മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താനാണ് നീക്കം. ഈ പരീക്ഷയിൽ പ്രതീക്ഷിച്ചതിലും മോശം പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെ ഇത് സഹായിക്കും.
കോവിഡിന് ശേഷം നടക്കുന്ന പരീക്ഷ ആയതിനാൽ തന്നെ ഫലങ്ങളിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. വെയിൽസിൽ പരീക്ഷ പേപ്പർ പരിശോധന പഴുതടച്ച നിലയിൽ ആകില്ലെന്നും മഹാമാരിക്ക് ശേഷം നടക്കുന്ന എക്സാം എന്ന നിലയിലുള്ള പരിഗണന നൽകുമെന്നും എക്സാം ബോർഡ് പ്രതിനിധികൾ കൂട്ടിചേർത്തു. വെൽഷ് ജോയിന്റ് എജ്യുക്കേഷൻ കമ്മിറ്റി എക്സാം ബോർഡ് പരീക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഫോക്കസ് ഏരിയ പ്രത്യേകം ക്രമീകരിച്ചാണ് ഇത്തവണത്തെ എക്സാം എന്നുള്ളതും പ്രത്യേകതയാണ്. പഠിക്കാൻ കൂടുതൽ സൗകര്യം ഒരുക്കുക എന്നുള്ളതാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
Leave a Reply