പഠനത്തിന് അവസാനം അധ്യാപകർക്ക് നൽകേണ്ട പാരിതോഷികങ്ങളെപ്പറ്റി ആകുലരാണ് മാതാപിതാക്കൾ. കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനം പ്രധാനമാണ്. അതിനാൽ ഒരു ടേമിന്റെ അവസാനം എന്ത് പാരിതോഷികങ്ങൾ ആണ് അധ്യാപകർ പ്രേതീക്ഷിക്കുന്നത് ? . എന്നാൽ അധ്യാപകർ ഒരിക്കലും പാരിതോഷികങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. കുട്ടികളുടെയും മാതാപിതാക്കളുടെയും സ്നേഹം മാത്രമാണ് അവർക്കു വേണ്ടത്. എന്നാൽ ഇത് മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്.
മംസ്നെറ്റ് 1200 അധ്യാപകർക്ക് ഇടയിൽ നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ശതമാനം അധ്യാപകരും കുട്ടികളുടെ ഭാഗത്തുനിന്നും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നു വെളിപ്പെടുത്തി. എന്നാൽ മാതാപിതാക്കൾ അധികം പണം ചെലവാക്കി ഏറ്റവും മികച്ച സമ്മാനങ്ങൾ വാങ്ങി നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ എല്ലാ മാതാപിതാക്കൾക്കും ഇത്രയും പണം ചെലവാക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ല. ക്ലാസ് മുഴുവൻ ചേർന്ന് വാങ്ങിക്കുന്ന സമ്മാനത്തിൽ 40 പൗണ്ട് നൽകുവാൻ ഇല്ലാത്തതിനാൽ തന്നെ മറ്റുള്ള മാതാപിതാക്കൾ അപമാനിച്ചതായി ഒരു മാതാവ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ ആവശ്യമില്ലെന്നും, അഥവാ നിർബന്ധമെങ്കിൽ 10 പൗണ്ട് വരെ മാത്രമേ സമ്മാനത്തിനായി ചിലവാക്കാം എന്ന ഒരു അധ്യാപിക സർവേയിൽ വെളിപ്പെടുത്തി. ഒട്ടു മിക്ക അധ്യാപകരും തങ്ങൾ ഒരിക്കലും വിലയേറിയ സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാണ് സർവ്വേയിൽ വെളിപ്പെടുത്തിയത്.
ഒരിക്കലും സമ്മാനങ്ങൾ അവനവന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ഉപകരണങൾ ആയി മാറരുത്. മറിച്ച് അധ്യാപികയോട് ഉള്ള സ്നേഹവും കരുതലും എല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം. സമ്മാനത്തിന് വിലയിൽ അല്ല മറിച്ച്, അതിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിനാണു പ്രാധാന്യം എന്നാണ് ഒട്ടുമിക്ക അധ്യാപകരും അഭിപ്രായപ്പെട്ടത് .
Leave a Reply