ഈ ഗ്ളാസ് ഒരു പ്രത്യേക തരമാണ്. ഇത് ധരിച്ചാൽ മനുഷ്യരിട്ടിരിക്കുന്ന വസ്ത്രം ഒന്നും കാണില്ല. ശരീരം മാത്രമേ കാണൂ. ഞാനിപ്പോൾ താങ്കളുടെ വസ്ത്രങ്ങളൊന്നും കാണുന്നില്ല. ഒൺലി യുവർ ബോഡി, ഐ മീൻ യുവർ നേക്കഡ് ബോഡി’ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ഇത്. ഗേളി മാത്യു എന്ന കഥാപാത്രത്തിന്റെ മുന്നിൽ ശ്രീ കുമാറിന്റെ ചമ്മൽ ഇന്നും യൂ ട്യൂബിലും ടിവിയിലും ആരാധകർ കണ്ടാസ്വദിക്കുന്നു. മോഹൻലാലും നദിയാ മൊയ്തുവും അഭിനയിച്ച ചിത്രം ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളൊലൊന്നായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി നദിയാ മൊയ്തു ആ ഗ്ളാസ് അണിഞ്ഞ് മോഹൻലാലിനെ പറ്റിക്കാനെത്തുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് വീണ്ടും രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ആയിരം കണ്ണുമായി എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ സുരാജ് വെഞ്ഞാറമൂടും ഇടംപിടിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ത്രില്ലര്‍ കഥ പറയുന്ന നീരാളി ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍,തെന്നിന്ത്യന്‍ താരം നാസര്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു . മോഹന്‍ലാല്‍ ശരീരഭാരം കുറച്ചതിന്ശേഷമെത്തുന്ന ആദ്യ ചിത്രം കൂടിയാണ് നീരാളി.