ആതിര കൃഷ്ണൻ
വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷൻ ആണ്. ട്രെയിനുകളുടെ തത്സമയ പ്രവർത്തനനിലയും, സമകാലിക ഷെഡ്യൂളുകളും പ്രദർശിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുത ഇൻറർനെറ്റോ ജി പി എസോ ഇല്ലാതെ ഓഫ് ലൈനിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും എന്നതാണ്. വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള യാത്രാ ആപ്ലിക്കേഷനുകളിലൊന്നാണ്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ 8 ഭാഷകളിൽ ബഹുഭാഷാ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. ട്രെയിൻ, ചെക്ക് ഷീറ്റ്, കോച്ച്ക്രമീകരണം, പി എൻ ആർ നില, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ ഉപയോഗിക്കാം.
വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രെയിനുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ.
ഒന്നാമതായി, വേർ ഈസ് മൈ ട്രെയിൻ അപ്ലിക്കേഷനുകൾ തുറന്ന് ഇഷ്ടമുള്ള ഭാഷ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. പേജിൽ മൂന്ന് ഭാഗങ്ങളുണ്ട് – സ്പോട്ട്, പി എൻ ആർ, സീറ്റുകൾ. സ്പോട് വിഭാഗം തിരഞ്ഞെടുത്താൽ ഇതിനു കീഴിൽ നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും നൽകുന്നപക്ഷം ട്രെയിനുകളുടെവിവരങ്ങൾ ലഭിക്കുന്നതാണ്. അതുകൂടാതെ സമകാലികവിവരങ്ങൾ ലഭിക്കുന്നതുമാണ്.
ട്രെയിൻ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ട്രെയിൻ നമ്പറോ പേരോ സമർപ്പിക്കേണ്ടതാണ്. എത്തിച്ചേരുവാനുള്ള സമയവും പുറപ്പെടുന്ന സമയവുംഉൾപ്പെടെ നിങ്ങളുടെ ട്രെയിന്റെ തത്സമയനില അപ്ലിക്കേഷൻ പ്രദർശിപ്പിക്കും. കൂടാതെ, പി എൻ ആർ വിഭാഗത്തിലേക്ക്പോയി നിങ്ങളുടെ പി എൻ ആർ നമ്പർ നൽകി നിങ്ങളുടെ പി എൻ ആർ നില പരിശോധിക്കുവാൻ സാധിക്കും.
സീറ്റ്ല ഭ്യതയെക്കുറിച്ച് അറിയണമെങ്കിൽ, സ്റ്റേഷനുകളും യാത്രാ തീയതിയും നൽകുന്നതിന് സീറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഡ്രോപ്പ് ഡൗൺ പട്ടികയിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ള ക്ലാസ്സും കോട്ടയും തിരഞ്ഞെടുത്ത് “സീറ്റ് ലഭ്യത കണ്ടെത്തുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ഇത് നിങ്ങളെ ഇന്ത്യൻ റെയിൽവേ പാസ്സന്ജർ റിസർവേഷൻ അന്വേഷണത്തിലേക്ക് നയിക്കും അവിടെ നിങ്ങൾക്ക് സീറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്
ആതിര കൃഷ്ണൻ
ആതിര കൃഷ്ണൻ ചേർത്തല സ്വദേശി ആണ്. മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ ഒന്നാം വർഷ ബിരുധാനാന്തര ബിരുദ വിദ്യാർത്ഥിനി ആണ്.
Leave a Reply