ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പച്ചക്കറി വാങ്ങുന്നതിന് വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് പെണ്‍കുട്ടി സൈക്കിളില്‍ പുറത്തേക്കു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുഖവും ശരീരവും മുഴുവനും കത്തിക്കരിഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടാണ് കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഐജി സുജിത് പാണ്ഡെ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for up unnao 18 years old lady dead body after fire madrid

കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒഴിഞ്ഞ മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടികളും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം മാത്രമേ പീഡനം നടന്നോയെന്നു സ്ഥിരീകരിക്കാനാകൂ. പ്രതികളെക്കുറിച്ച് പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണവും വ്യക്തമല്ല.