ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഗ്രാന്റ് യൂണിയൻ കനാലിൽ മാരകമായി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കൗമാരക്കാരനെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുത്തേറ്റ നിലയിൽ 17 കാരനായ വിക്ടർ ലീയെ സ്‌ക്രബ്‌സ് ലെയ്‌നിനടുത്തുള്ള തടാകത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കൊലപാതികൾ എന്ന് സംശയിക്കുന്ന മൂന്ന് കൗമാരക്കാരെ വെള്ളിയാഴ്ച മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 14, 15, 17 വയസ്സുള്ള മൂവരും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോസ്റ്റ്‌മോർട്ടത്തിൽ വിക്ടറിന്റെ മരണകാരണം കുത്തേറ്റതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം സ്‌ക്രബ്‌സ് ലെയ്‌നിന് സമീപം വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ വാഹനമോടിച്ചവരുടെ വിവരങ്ങൾക്കും ഡാഷ്‌ക്യാം ഫൂട്ടേജിനും വേണ്ടിയുള്ള അപ്പീൽ തുടരുന്നതായി ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു.

സംഭത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിലേക്കോ 0800 555 111 എന്ന നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു