യോർക്ക്ഷെയറിലെ പോക്ക്ലിംഗ്ടണിലെ യോർക്ക് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 -കാരനായ ഡ്രൈവർ കൊല്ലപ്പെട്ടു .അപകടത്തെ തുടർന്ന് ഒരാളെ ഗുരുതര പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 .30 നാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യോർക്ക് റോഡിലെ A1079 -ലേയ്ക്ക് എമർജൻസി സർവ്വീസുകൾ കുതിച്ചെത്തിയിരുന്നു. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൗമാരക്കാരനായ ഡ്രൈവറെ ആദ്യം നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. എന്നാൽ ഞായറാഴ്ച യുവാവ് മരിച്ചതായി പോലീസ് വക്താവ് വെളിപ്പെടുത്തി. സിൽവർ മിനി വൺ, കറുത്ത ഫോർഡ് ഫിയസ്റ്റ, നീല ഫോർഡ് ടൂർണേയോ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിന് ദൃക്സാക്ഷികളോ, അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളോ, അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.