ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ കോവിഡ് സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് സ്വയം ഒറ്റപ്പെടലിന് വിധേയമായതായി അറിയിച്ചു. എൻഎച്ച്എസ് ട്രസ്റ്റ് ആൻഡ് പ്രൊട്ടക്റ്റിൽ നിന്ന് നിർദേശം ലഭിച്ചത് മൂലം ക്വാറന്റീനിൽ ആണെന്ന് ഞായറാഴ്ച വൈകുന്നേരമാണ് അവർ ട്വിറ്ററിൽ അറിയിച്ചത് . ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം പിസിആർ ടെസ്റ്റിൻെറ റിസൾട്ട് വരുന്ന സമയം വരെ നിക്കോള സ്റ്റർജൻ ക്വാറന്റീനിൽ തുടരുമെന്ന് സ് കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് അറിയിച്ചു.

ഇതിനിടെ സ് കോട്ട്ലൻഡിലെ കോവിഡ് രോഗികളുടെ എണ്ണം 7113 ആയി. നേരത്തെ ഏറ്റവും ഉയർന്ന രോഗവ്യാപനം 6835 ആയിരുന്നു. ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ എണ്ണം 507 ആയി ഉയർന്നു. ഇവരിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിൽ കഴിഞ്ഞ ആഴ്ച ഫസ്റ്റ് മിനിസ്റ്റർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എങ്കിലും ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ ചിന്തിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.