ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോൺവാളിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ കൊല്ലപ്പെട്ടു. ആറ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കാറുകളിലൊന്നിലെ മുൻസീറ്റ് യാത്രക്കാരനായിരുന്ന 19 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് ആറ് പേർക്ക് നിസാര പരുക്കുകളെ ഉള്ളുവെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടകരമായി വാഹനം ഓടിച്ചതിന് 18 വയസ്സുകാരനെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാളുടെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. ബോഡ്മിൻ സ്വദേശിയായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപകടം നടന്ന റോഡ് സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം അടച്ചിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.