കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് 17കാരന്‍. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ഫ്യൂസി സബാതാണ് അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

”റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് സമീപത്തെ കെട്ടിടത്തിന് മുകളിലെ ജനാലയില്‍ ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോകുകയും താഴേക്ക് പതിച്ച കുഞ്ഞിനെ കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു” – ഫ്യൂസി സബാത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ഫ്യൂസി സബാതിനോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്. യൂസഫ് പിന്നീട് കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.