ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിയില്‍ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു എന്നാരോപിച്ച് 14 കാരന്‍ കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം തേടിയാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന്‍ കോടതിയെ സമീപിച്ചത്.
KOAA എന്ന ചാനലിന് എതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ബാലന്റെ ലൈംഗികാവയവും ചാനല്‍ സംപ്രേഷണം ചെയ്തത്. കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ റിപ്പോര്‍ട്ടിലാണ് ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്.

മകന്റെ പേരും വിലാസവും പരസ്യപ്പെടുത്തരുതെന്നും ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നുമുള്ള വ്യവവസ്ഥയിലാണ് ചാനലിനോട് സംസാരിച്ചതെന്ന് ബാലന്റെ പിതാവ് പറഞ്ഞു. എന്നാല്‍, ബാലന്റെ ജനനേന്ദ്രിയ ദൃശ്യങ്ങളും അതോടൊപ്പം പേരും വിലാസവും കൂടി ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ് എന്നാണ് പരാതിയില്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത പരിപാടിയാണ് അതെന്നും ഇപ്പോള്‍ മാത്രം പരാതിയുമായി വരുന്നതില്‍ ദുഷ്ട ലാക്കുണ്ടെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.