തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നവരെ പോലീസ് വെടിവെച്ച് കൊന്നു എന്ന വാര്‍ത്ത കേട്ട ഏതൊരു മലയാളിയുടെയും മനസിലേക്ക് ആദ്യം ഓടിയെത്തിയ മുഖം ശങ്കരനാരായണന്റെതായിരിക്കണം.
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനെതിരായ കേസ് ആരും മറന്നിട്ടുണ്ടാവില്ല. കീഴ്‌ക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
പതിമൂന്ന് വയസുള്ള ഏക മകളുടെ ഘാതകനായ അയല്‍വാസി മുഹമ്മദ് കോയയെ വെടിവച്ചുകൊന്നു എന്നതായിരുന്നു ശങ്കരനാരായണന് എതിരെയുള്ള കുറ്റം. ശങ്കരനാരായണില്‍ നിന്ന് തെലങ്കാന പോലീസിലേക്കുള്ള ദൂരം വളരെ ചെറുതാണ്. രണ്ട് സംഭവങ്ങളിലും ഇരകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ ആ നീതി ഇന്ത്യയില്‍ നിലനിന്നു പോരുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് മേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
തെലങ്കാനയിലെ യുവ ഡോക്ടറര്‍ക്കും അവസാനമായി മകളുടെ മുഖം കാണാന്‍ പോലും നിര്‍ഭാഗ്യമില്ലാതെ പോയ അവളുടെ അച്ഛനമ്മമാര്‍ക്കും ‘നീതി’ ലഭിച്ചു. പക്ഷേ അതു നടപ്പാക്കേണ്ടിയിരുന്നത് ഇവിടുത്തെ ജുഡീഷ്യറി ആയിരുന്നില്ലേ? ഒരുപക്ഷേ കേസും വിചാരണയും ഒക്കെയായി സാധാരണ നടപടി ക്രമങ്ങളിലൂടെ ഈ പ്രതികളും കടന്നുപോകുമ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നതിനുപോലും എന്താണ് ഉറപ്പ്?
നീതി വൈകുന്നതും എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്നതിലുള്ള വിശ്വാസം കുറയുന്നതുമാണ് ഈ സംഭവത്തോടുള്ള പ്രതികരണം കാണിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ പരസ്യമായി വിചാരണ കൂടാതെ നീതി നടപ്പാക്കിയ പോലീസുകാര്‍ക്ക് ലഭിക്കുന്ന താരപരിവേഷം ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള അവിശ്വാസത്തിന്റെ അളവുകോലായി മാറുമോ?
പിന്നെയും എത്ര നിര്‍ഭയമാര്‍
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയ. ഇനിയൊരു നിര്‍ഭയ ആവര്‍ത്തിക്കില്ലെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പ്രഖ്യാപിച്ചു. പക്ഷേ പിന്നെയും ഇവിടെ എത്ര നിര്‍ഭയമാരെ നമ്മള്‍ കണ്ടു. ഉന്നാവിലെ പെണ്‍കുട്ടി ഒരു വിങ്ങലായി നില്‍ക്കുന്നു. അവള്‍ക്ക് ഒപ്പം നിന്ന അച്ഛനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഈ ഭൂമുഖത്തില്ല. അതേ ഉന്നാവില്‍ തന്നെ വീണ്ടും അത് ആവര്‍ത്തിക്കുന്നു
ഉന്നാവിലെ മറ്റൊരു പെണ്‍കുട്ടി 90 ശതമാനം തീപൊള്ളലേറ്റ് ജീവനുവേണ്ടി പിടയുകയാണ്. ബലാത്സംഗം അതിജീവിച്ച അവളെ തീകൊളുത്തി. ശരീരത്തില്‍ കത്തിപ്പടരുന്ന തീയുമായി അവള്‍ ഓടിയത് ഒരു കിലോമീറ്ററാണ്. തെലങ്കാന ഡോക്ടറുടെ കൊലപാതകത്തിന് പിറ്റേ ദിവസം ആറോളം ബലാത്സംഗ കേസുകളാണ് വാര്‍ത്തയായത്. അതില്‍ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടും… നിര്‍ഭയയുടെ ഘാതകരെ തൂക്കികൊല്ലാന്‍ വിധിച്ചിട്ട് അത് ഇതുവരെ നടപ്പായിട്ടില്ല. പ്രതികളെ തൂക്കാന്‍ തയ്യാറായി ഒരു ആരാച്ചാര്‍ സ്വയം തയ്യാറായി വന്നത് രണ്ട് ദിവസം മുമ്പാണ്.
ഗോവിന്ദചാമി ബലാത്സംഗ വീരന്‍മാര്‍ക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായവ്യവസ്ഥ ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. സൗമ്യയെ ക്രൂരമായി കൊന്ന് ജയിലില്‍ പോയി പുറത്തിറങ്ങിയ ഗോവിന്ദചാമിയെ കണ്ടവര്‍ ഞെട്ടിപ്പോയിട്ടുണ്ട്. ജയിലിലെ ഭക്ഷണം ആ കൊടുംകൊലപാതകിയെ ആകെ മാറ്റിമറിച്ചിരുന്നു. നമ്മുടെ നികുതിപ്പണം കൊണ്ടാണോ നാം ഗോവിന്ദച്ചാമിമാരെ തീറ്റിപ്പോണ്ടേത്?
ശിക്ഷ പ്രതികള്‍ക്ക് മാത്രമല്ല സമൂഹത്തിനും താക്കീതാകണം. നിയമത്തിന് വിധികളെ നീതീകരിക്കാന്‍ കാരണങ്ങളുണ്ടാകും. പക്ഷേ ആ കാരണം പൊതുജനത്തിന് തീരെ താക്കീതാകുന്നില്ല എന്നതിന്റെ ഉദാഹരണമാണല്ലോ തെലങ്കാന പോലീസിന് ലഭിക്കുന്ന കയ്യടി. ഇവിടത്തെ സാമൂഹികവ്യവസ്ഥതിയെ ഒട്ടും ഭയക്കേണ്ടതില്ലെന്നാണ് ഓരോ ക്രിമിനലും നമ്മോടു പറയുന്നത്. അല്ലെങ്കില്‍ തെലങ്കാനയിലെ ഡോക്ടര്‍ ഇപ്പോഴും അവരുടെ ജോലിയില്‍ ഉണ്ടായിരുന്നേനെ.
ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബലാത്സംഗ വാര്‍ത്ത പുറത്തുവരാത്ത ഒരു ദിവസം പോലുമില്ല. ഈ സമയവും കടന്നുപോകും ഇനിയും നിര്‍ഭയമാര്‍ ആവര്‍ത്തിക്കപ്പെടും തെലങ്കാന ഡോക്ടര്‍ക്കും ഇനിയും ഇവിടെ പിന്‍ഗാമികളുണ്ടാകും.
ആദ്യം തിരുത്തല്‍ വേണ്ടത് നിയമവ്യവസ്ഥയ്ക്ക്
കാലഹരണപ്പെട്ടതാണ് ഇവിടുത്തെ നിയമസംവിധാനം. അത് തന്നെയല്ലേ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ പറയുന്നത്. ഫലപ്രദമാകുന്നില്ലെങ്കില്‍ പൊളിച്ചെഴുതുകയാണ് വേണ്ടത്. ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിച്ചുകൊണ്ടൊന്നും നീതി നടപ്പാകാന്‍ പോകുന്നില്ല. ഇനിയൊരാളും ഒരു സ്ത്രീയുടെ നേരെയും കാമവെറി തീര്‍ക്കാന്‍ ധൈര്യപ്പെടാത്ത വിധം നീതി സംവിധാനത്തെ പൊളിച്ചെഴുതിയെ പറ്റൂ.
തെലങ്കാനയിലെ ഡോക്ടറുടെ പിതാവ് പോലീസിനും മുഖ്യമന്ത്രിക്കും ഒക്കെ നന്ദിപറഞ്ഞുകഴിഞ്ഞു. അത് കേട്ട് തല ഉയര്‍ത്തരുത്. തല താഴ്ത്തണം. നാണക്കേടുകൊണ്ട് തല കുമ്പിടണം. ഇവിടെ നടപ്പായത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള നീതിയല്ല. ജനം ആഗ്രഹിക്കുന്ന നീതിയാണ്. രണ്ടും വിപരീത ധ്രുവങ്ങളിലായിപ്പോയത് ആരുടെ കുറ്റമാണ്?
കൃഷ്ണപ്രിയയുടെ അച്ഛൻ പറയുന്നു; ഒരു വാക്കും അവരുടെ മനസ് തണുപ്പിക്കില്ല…
നാളെ സംഭവിക്കാന്‍ പോകുന്നത്
ബലാത്സംഗം ചെയ്യുന്നവനെ കൊന്നാല്‍ സമൂഹ മനഃസാക്ഷി കൂടെ നില്‍ക്കും. അത് ചെയ്തത് പോലീസ് ആയാലും അച്ഛനൊ അമ്മാവനൊ ആയാലും ഇനി അതുമല്ല കോടതികള്‍ ആയാലും. ആദ്യത്തെ രണ്ട് കൂട്ടര്‍ നീതി നടപ്പാക്കാന്‍ ഇടങ്ങിപ്പുറപ്പെട്ടാല്‍ നാളെ കോടതികള്‍ക്ക് പരിഗണിക്കാന്‍ ബലാത്സംഗ കേസുകള്‍ പോലും ഉണ്ടായെന്ന് വരില്ല.
ഇനിയും പോലീസും പൊതുജനവും നിയമം കയ്യിലെടുക്കരുത്. നിയമം കയ്യിലെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണം. നീതി ഇങ്ങനെ നടപ്പായതില്‍ കയ്യടിക്കുമ്പോഴും ഇങ്ങനയെ ഇവിടെ നീതി നടപ്പാകൂ എന്നോര്‍ക്കുമ്പോള്‍ കരയാനുമാണ് നമുക്ക് യോഗം.
കോടതികള്‍ക്കും അഭിമാനിക്കാം സര്‍ക്കാരിനും
ഇങ്ങനെ പോലീസിനെകൊണ്ട് നിയമം കയ്യിലെടുപ്പിച്ച് അതിന് പൊതുജനങ്ങളെകൊണ്ട് കയ്യടിപ്പിച്ച് ഈ രാജ്യത്തെ ഈ അവസ്ഥയില്‍ കൊണ്ട് എത്തിച്ചതിന് ആരൊക്കെയാണ് ഉത്തരവാദികള്‍? തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപെടുന്നു. വളയാറിലെ രണ്ട് പിഞ്ചു സഹോദരിമാരെ നാം മറന്നുപോകരുത്..പലപ്പോഴും കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് ഇത് ഈ രാജ്യത്തെ നീതി ആഗ്രഹിക്കുന്നവരുടെ വിജയമായിരിക്കാം. പക്ഷേ അതിനുള്ളിലെ അപകടകരവും നിയമവ്യവസ്ഥ കയ്യിലെടുക്കുന്നതിന്റെ ആപത്തും അടങ്ങിയിരിക്കുന്നു.

Leave a Reply