ടെലിവിഷന്‍ പരമ്പര അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയെ ആരും മറക്കില്ല. ഒട്ടേറെ നല്ല വേഷങ്ങള്‍ കാഴ്ചവെച്ച നടി അശ്വതി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്. നടിക്കെതിരെ ഇപ്പോള്‍ തട്ടിപ്പ് കേസാണ് ആരോപിക്കുന്നത്. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന താരം ഇപ്പോള്‍ മുങ്ങി നടക്കുന്നുവെന്നാണ് വിവരം.

രശ്മി എന്ന യുവതിയാണ് തന്നെയും ബര്‍ത്താവ് രാജേഷ് ബാബുവിനെയും നടി പറ്റിച്ചെന്നുള്ള ആരോപണം ഉന്നയിച്ചത്. നടിയുടെ ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്തായ രാജേഷും ചേര്‍ന്ന് യുഎഇയില്‍ കമ്പനി നടത്തിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവരുടെ കമ്പനിയിലേക്ക് നിക്ഷേപിച്ചു. കമ്പനി നടി അശ്വതിയുടെ പേരിലാണ്. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടി രാജേഷിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷെ പണം തിരികെ നല്‍കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. ഇതേതുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് അജ്മാന്‍ കോടതിയെ സമീപിച്ചതെന്ന് രശ്മി പറയുന്നു. കോടതി വിധി രാജേഷിന് അനുകൂലമായി. നടിയോട് തുക തിരികെ നല്‍കാന്‍ അജ്മാന്‍ കോടതി പറഞ്ഞു. തുക അടയ്ക്കാത്തതിനെതുടര്‍ന്ന് നടിക്ക് യാത്രാ വിലക്കും വന്നു. എന്നാല്‍, നടി ഇപ്പോള്‍ ഇതൊന്നും വകവയ്ക്കാതെ മുങ്ങി നടക്കുകയാണ്. എവിടെയാണെന്നു പോലും അറിയില്ല.

ഏഴു ലക്ഷത്തോളം രൂപയാണ് നല്‍കേണ്ടത്. വിധി വന്നിട്ട് രണ്ടുവര്‍ഷമായി. പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല. നടിക്ക് നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്.