ഷിബു മാത്യൂ
കോടതി പറഞ്ഞതു തന്നെയാണ് എന്റെയും അഭിപ്രായം. കാലങ്ങളായി കോടതി നിരീക്ഷിച്ച ചില കാര്യങ്ങളുണ്ടല്ലോ? ഹിന്ദു മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത്? അല്ല. ഇനി ആ മൂര്‍ത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ? അതുമല്ല. ശബരിമലയില്‍ ഇതിനു മമ്പ് സ്ത്രീകള്‍ കയറിയിട്ടുണ്ടോ? ഉണ്ട്. 1991ന് മുമ്പ് മലയാളമാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നട തുറക്കുന്ന സമയത്ത് സ്ത്രീകള്‍ അവിടെ കയറിയിട്ടുണ്ട്. ചോറൂണ് നടത്തിയിട്ടുമുണ്ട്. ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം. 1991ലെ ഒരു കോടതി വിധിയിലൂടെയാണ് അവിടെ സ്ത്രീകളുടെ പ്രവേശനം തടഞ്ഞത്. എല്ലാ ഭക്തര്‍ക്കും ഇതൊക്കെ നന്നായി അറിയാം. ഇനി, ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെ? അമ്പലത്തില്‍ ആനകള്‍ കയറി പിണ്ടവും മൂത്രവും ഇട്ട് ചവിട്ടിത്തേയ്ക്കുന്നത് അശുദ്ധിയല്ലേ..??? ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ കയറണ്ട. അവര്‍ വിശ്രമിക്കട്ടെ. പക്ഷേ നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുക്കുന്ന സമയത്ത് ആര്‍ത്തവം സംഭവിച്ചാല്‍ വൃതശുദ്ധി പോകും എന്നു പറയുന്നത് എന്തുകൊണ്ട്?
ഈ കാലയളവില്‍ ഒരു വയറിളക്കം സംഭവിച്ചാല്‍ അതും അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതു മൊക്കെ ശുദ്ധിയുടെ ഭാഗമല്ലേ? ശരീരത്തിന്റെയല്ലല്ലോ മനസ്സിനെ ശുദ്ധിയല്ലേ പ്രധാനം? വിശ്വാസമായിട്ട് നമ്മള്‍ കാണുന്നത് ദൈവത്തിനെയാണ്. എല്ലാ നല്ലതിന്റെയും ശുദ്ധിയുടെയും മൂര്‍ത്തീഭാവം. നമ്മള്‍ പോയിട്ട് ആ ദൈവത്തെ അശുദ്ധമാക്കുക എന്നു പറയുന്നത് എന്ത് സകല്പമാണ്? നല്ലൊരു ബ്രഹ്മചാരി സ്ത്രീകളുടെയടുത്തു നിന്നു മാറി നില്‍ക്കുകയല്ല വേണ്ടത്. അവന്‍ സ്ത്രീകളുടെ നടുക്ക് നിന്നാല്‍ക്കൂടയും അവനൊന്നും തോന്നില്ല. ഇതു പോലത്തെ മനുഷ്യരായ ബ്രഹ്മചാരികള്‍ അല്ലെങ്കില്‍ സ്വാമികള്‍ ധാരാളമുണ്ട്. അപ്പോള്‍ അവര്‍ക്കു പോലും ഉള്ള കഴിവുകള്‍ ഇല്ലാത്ത മൂര്‍ത്തിയാണന്നല്ലേ അയ്യപ്പന്‍ എന്ന് ഈ ഭക്തന്‍മാര്‍ പറയുന്നത്? ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ നൈഷ്ടികബ്രഹ്മചാരിയായ അയ്യപ്പന്റെ വ്രതം ഇളകിപ്പോകും എന്നു പറഞ്ഞാല്‍ ദൈവത്തിനെ ഏറ്റവും തരംതാണ അവസ്ഥയിലേയ്ക്ക് എത്തിക്കുകയല്ലേ ഈ ഭക്തര്‍ ചെയ്യുന്നത്? ഇവരുടെ അന്ധവിശ്വാസങ്ങള്‍ കോമഡിയാകുന്നു.
സ്വാമിയേ.. ശരണമയ്യപ്പാ…
അല്ലാതെന്തു പറയാന്‍???’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ