“സൗരഭ്യം പടർത്തുന്ന സുഗന്ധവ്യഞ്ജനക്കൂട്ടുകള്‍ ചേർത്ത് ഇളംചൂടിൽ മൊരിയിച്ചെടുത്ത്, നാളികേരക്കൊത്തുകളും കറിവേപ്പിലയും ചേർത്ത ഇളം പോത്തിറച്ചിക്കഷ്ണങ്ങൾ. ‘ബീഫ് ഉലര്‍ത്തിയത്’ എന്ന ഒരു ക്ലാസിക് പാകത്തിന്റെ ചേരുവ, സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിൽ നിന്നുമുള്ള ഐതിഹ്യസഞ്ചയം.

” കേരളാ ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ വന്ന തികച്ചും നിർദ്ദോഷകമായ ഒരു ട്വീറ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് മലയാളികളും ഉത്തരേന്ത്യക്കാരുമായ ഒരു വിഭാഗം. ഹിന്ദുക്കളെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ ടൂറിസ്റ്റുകൾ അവഗണിക്കണമെന്ന് ആഹ്വാനം ചെയ്താണ് ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇവരിൽ മലയാളികളായി ചിലരുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിനു പകരം കർണാടക സന്ദർശിക്കൂ എന്നാണ് ആഹ്വാനം. ബിജെപി ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കര്‍ണാടക.പ്രകോപനപരമായ വാക്കുകളോടെയാണ് പലരും ട്വീറ്റിന് മറുപടി കൊടുക്കുന്നത്. ബീഫ് തിന്നുന്നവരെ തിന്നണമെന്ന് ആഗ്രഹമുണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

പോർക്കിന്റെ പരസ്യം കൊടുക്കാത്തതെന്താണ് എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ളവർ പോർക്കും കഴിക്കാറുണ്ടെന്ന് ഇതിന് മറുപടിയായി മറ്റു ചിലർ പറയുന്നു