ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പതിനായിര കണക്കിന് വിദേശ പൗരന്മാർ യുകെയിൽ സ്ഥിരമായി തുടരാൻ അവസരം ലഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ രീതിയിൽ യുകെയിൽ താമസിക്കുന്നവരിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരും തൊഴിലാളി വിസയിൽ വന്നവരും സന്ദർശക വിസയിൽ എത്തിയവരും ഉൾപ്പെടും. ഇത്തരം വിസയിൽ എത്തുന്നവർ ഒരു നിശ്ചിത കാലയളവിലാണ് യുകെയിൽ താമസിക്കാൻ നിയമപരമായി അനുവാദമുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ വിവിധതരം വിസയിൽ എത്തുന്നവർ അഭയാർത്ഥികളായി പരിഗണിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതോടെയാണ് ചിത്രം മാറി മറിയുന്നത്. മാർച്ച് 2023 മുതൽ ഇതുവരെ പല രീതിയിൽ യുകെയിൽ എത്തി 21, 525 വിസ ഉടമസ്ഥർ അഭയാർത്ഥികളാകാനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത് നേരത്തെ ഉള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 154 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. വിവിധതരം വിസയിൽ യുകെയിൽ പ്രവേശിച്ച 140 പേരിൽ ഒരാൾ അഭയാർത്ഥിയായി അഭയം തേടിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.


ഏറ്റവും കൂടുതൽ പേർ ഈ രീതിൽ അപേക്ഷ നൽകിയിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണ് . ഏകദേശം 17,400 കേസുകൾ ആണ് പാക്കിസ്ഥാനിൽ നിന്നുള്ളവരുടെത് തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ബംഗ്ലാദേശിൽ നിന്ന് 11,000 , ഇന്ത്യ (7,400), നൈജീരിയ (6,600), അഫ്ഗാനിസ്ഥാൻ (6,000) എന്നിവയാണ് ലിസ്റ്റിൽ ഉള്ള മറ്റ് രാജ്യക്കാർ . അഭയാർത്ഥികൾ ആയി എത്തുന്ന വരെ തിരിച്ചയക്കുന്നതിൽ ഹോം ഓഫീസ് പല തടസ്സങ്ങളും നേരിടുന്നുണ്ട്. മനുഷ്യാവകാശ നിയമങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ അഭയാർത്ഥികളായി എത്തുന്നവർ അനിശ്ചിത കാലമായി യുകെയിൽ തുടരുന്ന സാഹചര്യങ്ങളും ഉണ്ട്. അഭയാർത്ഥി പ്രശ്നത്തിന് പരിഹാരമായിട്ടാണ് യുകെ റുവാണ്ട ബിൽ പാസ്സാക്കിയത് . മറ്റ് രാജ്യങ്ങളിൽ നിന്നും 2022 ജനുവരി 1ന് ശേഷം യുകെയിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന അഭയാര്‍ഥികളെ പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയയ്ക്കുന്ന പദ്ധതിയാണ് യുകെ പാർലമെന്റിൽ പാസായ ‘റുവാണ്ട’ പദ്ധതി.