ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഡേറ്റിങ്ങിന് യുവാവുമൊത്ത് പുറത്തുപോയ യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. യുവാവുമൊത്ത് എത്തിയപ്പോൾ സ്ഥലത്തെ ഒരു അക്രമി ഇരുവരെയും മർദിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഗുണ്ടയുമായി ലൈംഗിക ബന്ധത്തിൽവരെ ഏർപ്പെടേണ്ടി വന്നു. സണ്ടർലാൻഡ് സിറ്റി സെന്ററിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. അക്രമിയായ പതിനേഴുകാരൻ റോബിൻസൺ എന്ന യുവാവാണ് ഇരുവരെയും ആക്രമിച്ചത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂകാസിൽ ക്രൗൺ കോടതിയിലാണ് വാദം നടന്നത്. റോബിൻസൺ യുവാവിന്റെ മുഖത്ത് ചവിട്ടി പരിക്കേൽപ്പിക്കുകയും,കഠിനമായ’ മർദനത്തിന് വിധേയനാക്കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. മർദിക്കുന്നതിനിടയിൽ കയറിയ 20 വയസുകാരിയായ യുവതിയോട് എന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ യുവാവിനെ കൊല്ലുകയില്ലെന്നും പറഞ്ഞു. യുവതി ആക്രമിയുടെ ഭീഷണിക്ക് വഴങ്ങിയതും യുവാവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണെന്ന് പ്രോസിക്യൂട്ടർ ജെയ്ൻ വോ കോടതിയെ അറിയിച്ചു.

ഭീകരമായ അക്രമസംഭവമാണ് അവിടെ നടന്നത്. യുവാവിന്റെ ജീവൻ ആക്രമിയുടെ കൈയിൽ നിന്ന് രക്ഷിക്കുക എന്നുള്ള ഒറ്റ ലക്ഷ്യത്തിലാണ് യുവതി പ്രവർത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതിയുടെ ക്രൂരമായ ആക്രമണത്തിനാണ് യുവതി ഇരയായത്. കുറ്റിക്കാടുകൾക്ക് സമീപം കണ്ടെത്തിയ ഒരു പഴയ കോട്ടിൽ കിടക്കാൻ പ്രതി നിർബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.