ബ്രിട്ടീഷ് ലൈഫ് പാർക്കിൽ 71 കാരൻ വൃദ്ധനെ സിംഹം ആക്രമിച്ചു; മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്‌ഗേയാണ് സിംഹം കടിച്ചു കീറിയത് ( വീഡിയോ )

ബ്രിട്ടീഷ് ലൈഫ് പാർക്കിൽ 71 കാരൻ വൃദ്ധനെ സിംഹം ആക്രമിച്ചു; മൃഗശാലയുടെ ഉടമയായ മിക്കേ ഹോഡ്‌ഗേയാണ് സിംഹം കടിച്ചു കീറിയത് ( വീഡിയോ )
May 03 10:30 2018 Print This Article

സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമയായ 71 കാരൻ മിക്കേ ഹോഡ്‌ഗേയാണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വൻ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. മൃഗശാലയിലെ സിംഹക്കൂട്ടിൽ പ്രവേശിച്ച മിക്കേ ഹോഡ്ഗേ കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശാന്തനായി കാണപ്പെട്ട ആൺസിംഹം പ്രകോപനം ഒന്നും കൂടാതെ തന്നെ മിക്കേ ഹോഡ്ഗേയെ ആക്രമിക്കുകയായിരുന്നു.
സിംഹം തനിക്ക് നേരെ പാഞ്ഞുവരുന്നത് കണ്ട് വേഗം പുറത്തിറങ്ങാന്‍ ഹോഡ്ഗേ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ സിംഹം ഹോഗ്‌ഡെയെ കടിച്ചെടുക്കുകയായിരുന്നു.

മൃഗശാല കാണാനെത്തിയ വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് സംഭവം. സംഭവം നടക്കുമ്പോൾ മൃഗശാല ജീവനക്കാർ സ്ഥലത്ത് ഇല്ലാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിനോദസഞ്ചാരികൾ നിലവിളിച്ചതോടെ കൂടുതൽ അക്രമകാരിയായ സിംഹം കൂടുതൽ ഉളളിലേയ്ക്ക് ഹോഡ്ഗേയെ വലിച്ചെടുത്തു കൊണ്ട് പാഞ്ഞു.

ആളുകളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വെടിവച്ചതിന് ശേഷമാണ് സിംഹം ഹോഗ്‌ഡെയെ ഉപേക്ഷിച്ച് പിന്മാറിയത്. ഗുരുതരമായ പരുക്കേറ്റ ഹോഗ്‌ഡെയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles