ഹാവെ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ടെക്‌സസ് തടാകത്തില്‍ വീണ് ജയ്പൂര്‍ സ്വദേശി നിഖില്‍ ഭാട്ടിയ ആണ് മരിച്ചത്. ടെക്‌സസ് എആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ ഗ്രജ്വേറ്റ് റിസേര്‍ച് അസിസ്റ്റന്റ് ആയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച ബ്രിയന്‍ തടാകത്തില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശാലിനി സിംഗിനിനൊപ്പം നീന്താന്‍ ഇറങ്ങിയതായിരുന്നു നിഖില്‍. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഖില്‍ ഇന്നു രാവിലെ മരണമടയുകയായിരുന്നു. ഡല്‍ഹി സ്വദേശിയാണ് ശാലിനി. ഇതേയൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഇവര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെക്‌സസില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ഇതുവരെ ഒമ്പത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഒറ്റപ്പെട്ട് പോയത്. 1.30 കോടി ജനങ്ങളാണ് ദുരിതത്തില്‍പെട്ടിരിക്കുന്നത്.