മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ച്ചാടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്.

ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ വച്ചാണ് ദീപ വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ദീപയും ഭർത്താവ് അഭിജിത്തും തമ്മിൽ വഴക്കിട്ടിരുന്നു. മൊബൈൽ ചാറ്റിങ്ങിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് വഴക്കിൽ കലാശിച്ചത് എന്നാണ് സൂചന. അതിനുശേഷം അഭിജിത്ത് തിരികെ കൊച്ചി എആർ ക്യാമ്പിലേക്ക് പോയി. ദീപയും ദക്ഷയും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് ദീപയെ കാണാതാവുന്നത് എന്നാണ് സൂചന. കുട്ടിയേയും എടുത്ത് ദീപ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപയുടെയും ദക്ഷയുടെയും മൃതദേഹങ്ങൾ ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു വർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ദീപയുടെയും വിവാഹം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ആന്ധ്രയിൽ നഴ്സിങ് പഠനത്തിന് ഒരുമിച്ചുണ്ടായിരുന്നു. ഈ പഠനവേളയിലാണ് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അഭിജിത്തിന് പൊലീസിൽ ജോലി ലഭിച്ചു. ദീപ സൗദിയിൽ നഴ്സായിരുന്നു. പക്ഷെ ദക്ഷ ജനിച്ചശേഷം ദീപ പിന്നീട് സൗദിയിൽ പോയില്ല.