ടോം ജോസ് തടിയംപാട്

ഫെബ്രുവരി മാസം ഒന്നാം തിയതി യുണൈറ്റഡ് കിങ്‌ഡം മലയാളി അസോസിയേഷൻ (യുക്മ) നടത്തുന്ന ആദര സന്ധ്യയിൽ വച്ച് ആദരം ഏറ്റുവാങ്ങുന്ന ലിവർപൂൾ മലയാളി തമ്പി ജോസിന് ലിവർപൂൾ പൗരസമൂഹത്തിന്റെ പേരിൽ അഭിനന്ദനം അറിയിക്കുന്നു. തമ്പി ജോസ് യു കെ മലയാളി സമൂഹത്തിനും ലിവർപൂൾ മലയാളി സമൂഹത്തിനും ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു 2014 ൽ ലിവർപൂൾ പൗരസമൂഹത്തിന്റെ നേതൃത്വത്തിൽ ഒരു സ്വികരണം ലിവർപൂൾ ഐറിഷ് സെന്ററിൽവച്ച് നൽകുകയുണ്ടായി പലപ്പോഴും തമ്പി ജോസിന്റെ പ്രവർത്തനങ്ങളെയും വ്യക്തി ജീവിതത്തെയും കുറ്റപ്പെടുത്താനല്ലാതെ അദ്ദേഹം ചെയ്ത നന്മകൾ കാണാൻ ആളുകൾ തയാറാകാതെ വന്നപ്പോളാണ് അത്തരം ഒരു സ്വികരണം നല്കാൻ ഒരു കൂട്ടം മലയാളികൾ തയാറായത് .

യുക്മ പ്രസിഡണ്ടായിരുന്ന വിജി പൈലി യാണ് തമ്പിച്ചേട്ടന് മൊമെന്റോ നൽകി ആദരിച്ചത് . അന്ന് ഞങ്ങൾനൽകിയ സ്വികരണത്തെ ഇന്നു യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയും അംഗീകരിച്ചതിൽ ഞങ്ങൾക്കു സന്തോഷമുണ്ട് ഈ അംഗീകാരം ലിവർപൂൾ മലയാളി സമൂഹത്തിനു മുഴുവൻ ലഭിക്കുന്നതാണ് എന്നതിൽ സംശയമില്ല അദ്ദേഹത്തെ ഈ അവാർഡിനു തിരഞ്ഞെടുത്ത UUKMA യെ അഭിനന്ദിക്കുന്നു .

2000 ത്തോടുകൂടി ഇംഗ്ലണ്ട്ലേക്ക് നഴ്സിംഗ് തൊഴിലില്‍ മേഘലയില്‍ ഉണ്ടായ സാധിത മുതലെടുത് ആണ് മലയാളികള്‍ ലിവര്‍പൂളിലും എത്തിത്തുടങ്ങിയത് എന്നാല്‍ വലിയ അര്‍ത്ഥത്തിലുള്ള മലയാളി കുടിയേറ്റം ലിവര്‍പൂളില്‍ ഉണ്ടായതു 2003 നോടുകൂടിയാണ് .
ഇവിടെ കുടിയെറിയവരില്‍ ഗണൃമായ ഭാഗം മലയാളികളും ഗള്‍ഫ് മേഘലകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു . അതുപോലെ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലുമായി ജോലി ചെയ്തിരുന്നവരും ഉണ്ടായിരുന്നു,.ഇവിടെ വന്നവരെല്ലാം വെള്ളപ്പൊക്കം കഴിഞ്ഞു പുതിയ ലോകവും പുതിയ ആകാശവും കാണാന്‍ പുറത്തിറങ്ങിയ നോഹയുടെ കുട്ടികളെ പോലെ ആയിരുന്നു ,കാരണം അവര്‍ ജീവിച്ച സമൂഹത്തേക്കാള്‍ വളരെ കൂടുതല്‍ യന്ത്ര വല്‍ക്രതവും വ്യത്യസ്തമായ സംസ്കാരവും അചാരങ്ങളുമെല്ലാമായിരുന്നു അവര്‍ അഭിമുഖികരിച്ചത് . ഒന്നും പരിചിതമല്ലാത്ത അവസ്ഥ . വന്ന മലയാളികള്‍ തന്നെ പരസ്പരം അറിയാന്‍ കൂടി ഒരു സാഹചരിമില്ലായിരുന്നു .

അവിടെ നിന്നും ആണ് തമ്പി ജോസ്ന്‍റെ ശ്രദ്ധേയ മായ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവും ആയി ബന്ധപ്പെട്ടു ലിവര്‍പൂളിലെ കത്തീഡ്രൽ പള്ളിയില്‍ ഇംഗ്ലീഷ് മലയാളി സമൂഹത്തെ സംയുക്തമായി പങ്കെടുപ്പിച്ചു കൊണ്ട് ഒരു വലിയ ധൃാനം നടത്തുകയും അതിലൂടെ ഒരു അല്മിയ ഐകൃം രൂപപ്പെടുത്തുക അതോടൊപ്പം മലയാളികള്‍ക്ക് പരിചയപ്പെടാനും ഇംഗ്ലീഷ് സമൂഹം ആയി ഒരു നല്ല ബന്ധം സ്ഥാപിക്കാനും കഴിയുക എന്നതയിരുന്നു ധൃാനത്തിന്‍റെ ഉദേശം. അതിന്‍റെയടിസ്ഥാനത്തില്‍ 2003 ആഗസ്റ്റ് 17 നു വലിയ ഒരു വിഭാഗം ഇംഗ്ലീഷ് സമൂഹത്തിന്‍റെ സഹകരണത്തോട്‌ കൂടി ഫാദര്‍ മാത്യു നയ്ക്കാന്‍ പറമ്പില്‍ നേത്രുതം കൊടുത്ത് പൊട്ടാ ടീം നയിച്ച ഒരു വലിയ ധൃാനം നടന്നു. ഏകദേശം മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത ആ പരിപാടിയിലൂടെ ലിവേര്‍പൂല്‍ മലയാളികളുടെ ഇടയില്‍ ഒരു വലിയ മുന്നേറ്റത്തിനു തുടക്കം കുറിച്ച് .

ഈ ധൃാനവും ആയി ബന്ധപ്പെട്ടു അദ്ദേഹത്തോട് ഒപ്പം ഞാനും കുറച്ചു യാത്ര ചെയ്തിട്ടുണ്ട് അന്ന് അദ്ധേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്

ധൃാനത്തെതുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി കാതോലിക്കാ സമൂഹത്തിനു തുടക്കം കുറിച്ചു. അതിനും നേതൃത്വം കൊടുത്തത് തമ്പി ജോസ് തന്നെയായിരുന്നു തുടര്‍ന്ന് ലിവര്‍പൂളില്‍ എല്ലാ ഞായറാഴ്ചയും മലയാളം കുര്‍ബന നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന ഫാദര്‍ റോബര്‍ട്ട്‌ ന്‍റെ നേതൃത്തത്തില്‍ നടത്തുകയും നാട്ടിലെ പോലെ തന്നെ എല്ലാ ആഘോഷങ്ങളും നടത്തി പോരുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ മലയാളികളുടെ ഗൃഹാതുരത്വം ഇല്ലാതെ ആക്കാന്‍ ശ്രി തമ്പി ജോസിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു എന്ന് തന്നെ പറയാം .
തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് പറയുന്ന UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ് . കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട്‌ ആയി തുടക്കം ഇട്ട LIMCA ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ ജീവവായു ആയി മാറികഴിഞ്ഞു . എല്ലാ വര്‍ഷവും LIMCA നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് തമ്പി ചേട്ടന്‍ ആയിരുന്നു . അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറി ഇന്നു മലയാള ഭാഷയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു.നിലവിൽ LIMCA യുടെ പ്രസിഡണ്ട് ആയി   അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്


ആദൃകാലത് വന്ന മലയാളികള്‍ക്ക് പലപ്പോഴും നിയമ ഉപദേശം കൊടുത്തു പലരെയും അവര്‍ അവരുടെ ജോലി സ്ഥലത്ത് അനുഭവിചിരുന്ന പ്രശ്നങ്ങളില്‍നിന്നും പോലീസ് കേസുകളില്‍നിന്നും രേക്ഷപ്പെടുത്താനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട് .
.വാള്‍ട്ടനില്‍ ഉള്ള ബ്ലെസ്സ്ഡ് സക്കര്‍മെന്റ്റ് ഹൈ സ്കൂളിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ യും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്
കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുബ അംഗംമാ യ തമ്പി ജോസ് പാല സെന്റ്‌ തോമസ്‌ കോളേജില്‍ നിന്നും ഡിഗ്രിയും, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജില്‍ നിന്നും പോസ്റ്റ്‌ ഗ്രജിവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും LLB യും നേടി അക്കാലത് അക്കാഡാമിക്കല്‍ കൌണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . സിണ്ടിക്കെറ്റു ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് U K യിലേക്ക് കുടിയേറിയത് പിന്നിട് ലിവര്‍പൂള്‍ യുണിവെഴ്സിറ്റിയില്‍ നിന്നും MBA യെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി നോക്കുന്നു .

തിരുവനന്തപുരതു പഠിച്ചു കൊണ്ടിരുന്ന കാലത്ത് കോണ്‍ഗ്രസ്‌ രാഷ്ട്രിയ രംഗത്തും അദ്ദേഹം സജീവം ആയിരുന്നു. ജി കാര്‍ത്തികേയന്‍ KSU പ്രസിഡന്റ് ആയിരുന്ന കാലത്ത് തമ്പി ജോസ് KSU ട്രഷര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്കാലത്തു ഡെല്‍ഹിയില്‍ നിന്നും വരുന്ന പല നേതാക്കളുടെയും പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുതിയിരുന്നതും അദ്ദേഹമായിരുന്നു
ഇവിടുത്തെ മലയാളി സമൂഹത്തിന്‍റെ കഴിവുകള്‍ വേണ്ടവിതം ഉപോഗിക്കുന്നില്ല എന്നാ ഒരു ദുഖവും അദേഹം പങ്കുവച്ചു , സക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം സാമ്പത്തിക രതി മൂര്ച്ചക്ക് അപ്പുറത്തേക്ക് മലയാളി സമൂഹത്തിനു ഒന്നും സ്വപ്നം പോലും കാണാന്‍ കഴിയുന്നില്ല എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു
തമ്പി ജോസിനോട് ഒപ്പം ലിവര്‍പൂള്‍ കാത്തോലിക് പള്ളിയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ലിവര്‍പൂള്‍ കേന്‍സിംഗ്ടോണ്‍ല്‍ താമസിക്കുന്ന ജോസ് മാത്യുവിനു തമ്പി ജോസ് നെ പറ്റി പറയാന്‍ ഉള്ളത് മലയാളി സമൂഹത്തിലെ വിവേകി ആയ മനുഷ്യന്‍, മികച്ച സംഘാടകൻ , ഒരു കരൃം ഏതു അധികാരിയും പറഞ്ഞു മനസിലാക്കി നേടിയെടുക്കാന്‍ കഴിവുള്ള ആള്‍ ,എന്നൊക്കെ ആയിരുന്നു ,തമ്പി ജോസിന്റെ പ്രവര്‍ത്തനമികവ് ഒന്നുകൊണ്ടു മാത്രം ആയിരുന്നു ലിവര്‍പൂളിലെ വിവിത ക്രിസ്തവ വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് എന്നും ജോസ് മാത്യു കൂട്ടി ചേര്‍ത്ത്.
മുല്ലപ്പെരിയാര്‍ വിഷയം ലോകസമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന് വേണ്ടി ലിവര്‍പൂളില്‍ നടത്തിയ സമരത്തിനു മുന്നിട്ടിറങ്ങിയതും തമ്പി ജോസ് ആയിരുന്നു അതുപോലെ ലിവര്‍പൂളില്‍ എത്തിയ പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയയ്ക്ക്‌ സ്വികരണം സങ്കടിപ്പിക്കാന്‍ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചതും തമ്പി ചേട്ടന്‍ ആയിരുന്നു

മലബാര്‍ ക്രിസ്ടിന്‍ കോളേജ് കൌണ്‍സിലറും SFI ജില്ല നേതാവും ഒക്കെ ആയി പ്രവര്‍ത്തിച്ച ബെര്‍കിന്‍ ഹെഡ്ല്‍ തമസിക്കുന്ന ആന്റോ ജോസിനു തമ്പി ചേട്ടനെ പറ്റി പറയാന്‍ ഉള്ളത് U K യില്‍ വന്നു കണ്ടുമുട്ടിയ അന്നുമുതല്‍ എന്നുവരെ സൌഹൃതം സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരാളും, പെരുമാറ്റം കൊണ്ട് ആരെയും അകൃഷിക്കുന്ന വിക്തിതവും അതാണ് തമ്പി ജോസ് എന്നായിരുന്നു .