മലയാള സിനിമയിലെ ആദ്യ പെണ്‍കൂട്ടായ്മയെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. തമ്പി ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘അമ്മയില്‍ നിന്നു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല’.

നടന്‍ പൃഥിരാജ് അടക്കമുള്ളവര്‍ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമ്പിയുടെ പരാമര്‍ശം. ‘തമ്പിക്ക് ഇഷ്ടമായിട്ടില്ല’ എന്ന പരിഹാസത്തോടെയാണ് ആഷിഖ് അബു പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച സംഘടനയെ കുറിച്ചാണ് തമ്പിയുടെ പരിഹാസം.