സ്വന്തം ലേഖകന്‍
കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ആകമാനം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടയില്‍ സാഹിത്യകാരിയും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുകയാണ്. മകളും അമ്മയും തമ്മിലുള്ള സംഭാഷണമാണ് തനൂജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട് അവരുടെ നഗ്ന വിഡിയോയും ചിത്രങ്ങളും പുറത്താകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ധീരയായി ചോദ്യം ചെയ്യുകയാണ് മകള്‍. എല്ലാവര്‍ക്കും ഒരേ ലൈംഗികാവയവങ്ങളോടു കൂടിയ ശരീരമല്ലേ ഉള്ളത്. അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്?. പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ എന്തിനാ ഇത്ര പേടിക്കുന്നത്?. സംഭാഷണത്തില്‍ മകള്‍ അമ്മയോട് ചോദിക്കുന്നു.

ഇത്തരം ധീരതയോടെ വേണം പെണ്‍മക്കള്‍ വളരാന്‍ എന്ന് തനൂജയുടെ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

തനൂജ ഭട്ടതിരിയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:

അമ്മേ . എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?. മകളുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അമ്മ അമ്പരന്നു. അത്രേയുള്ളു . അവര്‍ പതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാല്‍ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയില്‍ ചെയ്യാന്‍ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? “പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവര്‍ക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങള്‍ മാത്രം ചാവാന്‍ നിക്കുന്നത്? അമ്മ തലയുയര്‍ത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകള്‍ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാന്‍ പറയമ്മേ .” അമ്മ പതിയെ തലയുയര്‍ത്തി ‘

17125322_2243713639186563_413927384_n