ലീഡ്‌സ്. മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ച ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമായി. സഫലം സൗഹൃദം സഞ്ചാരം എന്ന തലക്കെട്ടില്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ ഉഴവൂര്‍ കോളേജിലെ തന്റെ മുപ്പത്തഞ്ച് വര്‍ഷത്തെ അധ്യാപന ജീവിതത്തിന്റെ രസകരമായ അനുഭവങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകത്തിന്റെ ഔദ്യോഗീക പ്രകാശനം കഴിഞ്ഞ നവംബറില്‍ 20ന് കോട്ടയത്ത് നടന്നിരുന്നു. ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമാകുന്നതിന് വളരെ മുമ്പ് തന്നെ അതിലെ അധ്യായങ്ങള്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ച ഈ പംക്തി ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു.
സഫലം സൗഹൃദം സഞ്ചാരം എന്ന പേരിലുള്ള ഈ പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കര്‍മ്മം കഴിഞ്ഞ ഞായറാഴ്ച യൂറോപ്പില്‍ പ്രസിദ്ധമായ ലീഡ്‌സ് തറവാട് റെസ്റ്റോറന്റില്‍ നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകനുമായ ജോജി തോമസ്സ് തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസിന് നല്‍കിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ, തറവാട് മാനേജിംഗ് ഡയറക്ടേഴ്‌സായ അജിത് നായര്‍, രാജേഷ് നായര്‍, പ്രകാശ് മെന്‍ഡോന്‍സ, മനോഹരന്‍ ഗോപാല്‍ എന്നിവര്‍ക്കൊപ്പം തറവാടിന്റെ പ്രധാന കാരണവരായ അബ്ദുള്ളയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ തനതായ രുചി പാശ്ചാത്യര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുത്തി വിജയിച്ച സിബി ജോസിന്റെയും സഹപ്രവര്‍ത്തകരും പുത്തന്‍ ആശയത്തെയും അവര്‍ സ്വീകരിച്ച വെല്ലുവിളികളേയും ജോജി തോമസ് പ്രത്യേകം പ്രശംസിച്ചു. മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. തറവാട് റെസ്റ്റോറന്റിന് വേണ്ടി സിബി ജോസ് ആശംസയറിയ്ച്ചു.
തറവാട് റെസ്റ്റോറന്റിന്റെ ന്യൂ ഈയര്‍ ആഘോഷ പരിപാടിയും യോര്‍ക്ക്ഷയറിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ എട്ടാമത് വാര്‍ഷികാഘോഷവും സംയുക്തമായി ആഘോഷിച്ച ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം നടന്നത്. തറവാട് റെസ്റ്റോറന്റിലെ കുടുംബങ്ങളും സിംഫണി ഓര്‍ക്കസ്ട്രയിലെ കുടുംബങ്ങളുമടക്കം നൂറോളം പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളില്‍ തറവാട് റെസ്റ്റോറന്റിലെ നിരവധി കലാകാരന്മാരും കലാകാരികളും തങ്ങളുടെ പ്രകടനം കാഴ്ചവെച്ചു. തവാടിന്റെ പ്രിയ ഗായകന്‍ നാസര്‍ പാടിയ ഗസ്സല്‍ സദസ്സിനെ പ്രകംമ്പനം കൊള്ളിച്ചു. തറവാട്ടിലെ കുടുംബങ്ങള്‍ പാടിയഭിനയിച്ച കപ്പിള്‍ ഡാന്‍സ് പ്രത്യേകം ശ്രദ്ധേയമായി. സിംഫണി ഓര്‍ക്കസ്ട്രയിലെ ഫെര്‍ണ്ണാണ്ടസിന്റെ സൂപ്പര്‍ ഹിറ്റ് മാപ്പിളപ്പാട്ടിനൊപ്പം ചുവടുകള്‍ വെച്ച് അതൊരു ഒപ്പനയാക്കി മാറ്റി തറവാട്ടിലെ കുടുംബങ്ങള്‍ തങ്ങളുടെ കഴിവ് തെളിയ്ച്ചു. പരിപാടിയിലുടനീളം സിംഫണി ഓര്‍ക്കസ്ട്രയിലെ ഷൈന്‍, ഡോ. അഞ്ചു, സിനി, എബിസണ്‍ തുടങ്ങിയവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. സിംഫണി ഓര്‍ക്കസ്ട്രയുടെ ജൂണിയര്‍ താരങ്ങളായ എലിസബത്തും എലെന്റെയും കോളിന്‍ ഫെര്‍ണ്ണാണ്ടസും പാടി. തോമസുകുട്ടിയും ജോസുകുട്ടിയും അവതരിപ്പിച്ച ഡാന്‍സ് ആഘോഷങ്ങള്‍ക്ക് നിറഭംഗിയേകി. തറവാട്ടിലെ അജിത് നായരുടെ മാതാവ് ശാന്തമ്മ മലയാളത്തിന്റെ സ്വാരാക്ഷരങ്ങളെ കോര്‍ത്തിണക്കി ആലപിച്ച ഗാനം കുട്ടികള്‍ക്കൊരു പ്രചോദനമായി. മനോഹര്‍ ഗോപാലിന്റെ മാതാവ് ദേവകി പുതുവത്സരാശംസകള്‍ നല്‍കി. രണ്ടുപേരെയും തറവാട് റെസ്റ്റോറന്റ് പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ ഗാനമേള
നടന്നു. ഏഴു മണിയോടെ കലാപരിപാടികള്‍ അവസാനിച്ചു.
Leave a Reply