ബെന്നി പെരിയപ്പുറം, പി.ആർ.ഒ.

കേരളത്തിലെ വയനാട് ജില്ലയിൽനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്‌മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ യുടെ പതിനാലാമത് സംഗമം 2025 ഒക്ടോബർ മാസം പതിനൊന്നാം തീയതി ശനിയാഴ്ച വാർവിക്ക് ഷെയറിലെ നനീട്ടണിൽ വെച്ച് നടക്കുകയാണ്. രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 5 മണിക്ക് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, നാട്ടിൽനിന്നു വന്നിട്ടുള്ള മാതാപിതാക്കളെ ആദരിക്കൽ

തുടങ്ങിയവ നടത്തപ്പെടുന്നതാണ് സംഘടന നടത്തി കൊണ്ടിരിക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ വർഷങ്ങളിൽ നടത്തേണ്ട പരിപാടികളുടെ ആസൂത്രണവും സംഗമത്തിൻ്റെ ഭാഗമായി നടക്കും ഇംഗ്ലണ്ടിലെ വായനാട്ടുകാരായ എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് രാജപ്പൻ വർഗീസ് (chairman) 07988959296

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോഷ്‌നി ജോൺ (കൺവീനർ ) 07598491874

സജിമോൻ രാമച്ചനാട്ട് (treasurer) 079916347245 എന്നിവരെ ബെന്ധപെടാവുന്നതാണ്

സംഗമം നടക്കുന്ന സ്‌ഥലത്തിന്റെ അഡ്രസ്സ്

കോട്ടൺ സ്പോർട്‌സ് ആൻഡ് സോഷ്യൽക്ലബ് നനീട്ടൻ WARWICKSHIRE CV 11 5SQ