ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം.

ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 40 മോഡലുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ്.

പലരുടെയും പിന്‍ഭാഗം മാത്രം ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും വിവരമുണ്ട്. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലായിരുന്നു ഈ ഷൂട്ടിംഗ് നടന്നത്.

തൊട്ടടുത്തുള്ള വന്‍ കെട്ടിടങ്ങളിലിരുന്ന പലരും ഇത് കണ്ടിരുന്നു. മാത്രമല്ല അവരില്‍ പലരും ഇത് പകര്‍ത്തുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗ്ന വീഡിയോയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തവരില്‍ ചിലര്‍ മറ്റൊരു ചിത്രത്തില്‍ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇതില്‍ യാന, ഡയാന എന്നീ രണ്ട് ഉക്രെയിന്‍ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തില്‍ പച്ചകുത്തിയ ഡിസൈന്‍ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

മറ്റൊരു ഉക്രെയിന്‍ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിന്‍ മോഡല്‍ ഏകത്രീന, സോഫിയ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്.

ഒരു റഷ്യന്‍ ബിസിനസ്സുകാരന്റെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായിലെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.

അമേരിക്കയില്‍ നിലവിലുള്ള അഡല്‍റ്റ് വെബ്‌സൈറ്റുകളുടെ ശ്രേണിയില്‍ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകള്‍ ഷൂട്ട് ചെയ്തതെന്ന് സൂചനയുണ്ട്.

11 ഉക്രെയിന്‍ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉക്രെയിന്‍ യുവതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ന് ഉക്രെയിന്‍ യുവതികളെ സന്ദര്‍ശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്ച്ചയോടെയാണ് ഈ നഗ്നവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.