ഹോളിവുഡ് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങി. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഹോട്ടലില്‍ മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അര്‍ണോള്‍ഡ് തെരുവില്‍ കിടന്നുറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കലിഫോര്‍ണിയ ഗവര്‍ണര്‍ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുളള ഹോട്ടല്‍ അര്‍ണോള്‍ഡ് ഉദ്ഘാടനം ചെയ്തത്. ഹോട്ടലിലെ ഒരു മുറി അര്‍ണോള്‍ഡിനായി എപ്പോഴും ഒഴിഞ്ഞിട്ടിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നുമാണ് ഉദ്ഘാടന സമയത്ത് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അടുത്തിടെ അര്‍ണോള്‍ഡ് ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികളൊന്നും ഒഴിവില്ലെന്ന് പറഞ്ഞു. ഇതില്‍ നിരാശനായ അര്‍ണോള്‍ഡ് ഹോട്ടലിനു മുന്നിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം പ്രതിമയ്ക്കു കീഴെ കിടന്നുറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for arnold  sleep on his statue

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അര്‍ണോള്‍ഡിന് വേണമെങ്കില്‍ മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ: ‘ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’.

കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. ടെര്‍മിനേറ്ററിലൂടെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായതിനൊപ്പം അര്‍ണോള്‍ഡിന്റെ വില്ലന്‍ റോബര്‍ട്ട് വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നിന്ന് പിന്‍മാറിയശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണറുമായി