ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിന് മുന്നോടിയായി യുസ്മ നാഷണൽ കലാമേളയ്ക്ക് തുടക്കമായി. കലാമേളയ്ക്ക് ശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .
മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.
മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.
Leave a Reply