ഷിബു മാത്യു
സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ
അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 – ന് കീത്തിലിയിൽ നടക്കും. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയും തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വർഷിപ്പോടെ കൺവെൻഷന് തുടക്കമാകും. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തും. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് പ്രധാന സന്ദേശം നൽകും. തുടർന്ന് അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തും. 8.30 ന് സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിക്കും.
രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ച്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിക്കൊണ്ടിരിക്കുന്നു. നാലാമത് വാർഷിക കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Leave a Reply