സ്വന്തം ലേഖകൻ

ആഗസ്റ്റ് 4ന് വരാനിരിക്കുന്ന പിറന്നാൾ അടുത്ത സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് മേഗൻ. ആഘോഷത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ എല്ലാം മുൻപേതന്നെ കോവിഡ്19 ടെസ്റ്റ് നടത്തും. അശ്രദ്ധയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങാൻ താൽപര്യമില്ലെന്ന് മേഗൻ പറഞ്ഞു.

മേഗൻ മാർക്കിളും പ്രിൻസ് ഹാരിയും വളരെ കാലമായി വീടിനുള്ളിലിരുന്ന് മനസ്സ് മരവിച്ചു എന്നും, പിറന്നാൾ ആഘോഷത്തിനു വേണ്ടി ചെറിയ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നും അവരുടെ വക്താവ് പറഞ്ഞു. ഓഗസ്റ്റ് നാലിന് നടക്കാനിരിക്കുന്ന പിറന്നാളിന് ഇപ്പോൾ താമസിക്കുന്ന ലോസ് ആഞ്ചൽസിലെ സൗധത്തിൽ നിന്നും മാറി സാന്താ ബാർബറ യുടെ പുറത്തുള്ള മോണ്ടസിറ്റോയിലെ സുഹൃത്ത് ഓഫി യുടെ അടുത്താകും ഇക്കുറി പിറന്നാൾ ആഘോഷം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മേഗനും ഹാരിയും ഒരു വയസ്സുള്ള മകൻ ആർച്ചിയും ഇപ്പോൾ ഹോളിവുഡ് പ്രൊഡ്യൂസറായ ടൈലർ പെറിയുടെ 18 മില്യൺ മൂല്യം വരുന്ന സൗധത്തിൽ ആണ് താമസിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങളിൽ മാത്രമേ ഇരുവരെയും പുറത്ത് കണ്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. മേഗന്റെ അമ്മയായ 63 കാരിയായ ടോറിയ റാഗ് ലൻഡ് 14 മാസം പ്രായമുള്ള ആർച്ചിയെ പരിചരിച്ചു കൊണ്ട് ഇവർക്കൊപ്പം ആണ് താമസം. കുട്ടി ജനിച്ചതിനു ശേഷം ആദ്യമായാണ് ടോറിയ പേരക്കുട്ടിക്കൊപ്പം തങ്ങുന്നത്.

കഴിഞ്ഞവർഷത്തെ മേഗന്റെ പിറന്നാൾ ഇംഗ്ലണ്ടിലെ വിൻസറിൽ ഉള്ള ഫ്രോഗ്‌മോർ കോട്ടേജിൽ കുടുംബ ദിനമായാണ് ആഘോഷിച്ചത്. അത്യാഡംബരങ്ങൾ ഇല്ലാതിരുന്ന ചടങ്ങിൽ ക്യാരറ്റ് കേക്ക് ആണ് മേഗൻ മുറിച്ചത്.

വെസ്റ്റ്മിനിസ്റ്റർ ആബിയിലെ രാജകുടുംബാംഗങ്ങളുടെ പിറന്നാൾ ദിനത്തിൽ പ്രത്യേകമായി മുഴങ്ങാറുള്ള പിറന്നാൾ മണി ഇത്തവണ മേഗന് വേണ്ടി മുഴങ്ങില്ല. അതേസമയം 11 ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രിൻസസ് ആനിന് വേണ്ടി മുഴങ്ങും എന്ന് വക്താക്കൾ അറിയിച്ചു. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും, കേംബ്രിഡ്ജ് പ്രഭുവിനെയും പ്രഭ്വിയുടെയും പിന്തുടർച്ചാവകാശികൾക്കും വേണ്ടി മാത്രമുള്ളതാണെന്ന് പിറന്നാൾ മണിയെന്നും അവർ കൂട്ടിച്ചേർത്തു.