സ്വന്തം ലേഖകൻ

യു കെ :- മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയുടെ ഹാൾ ഓഫ് റെസിഡൻസിൽ പത്തൊൻമ്പതുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ് ച്ച വൈകിട്ട് അഞ്ച് മണിയോടെ യൂണിവേഴ് സിറ്റിയുടെ ഫാലോഫീൽഡ് ക്യാമ്പസിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിലെ നിരവധി വിദ്യാർഥികൾക്ക് കൊറോണ ബാധിച്ചിരുന്നു. എന്നാൽ മരിച്ച വിദ്യാർഥിയുടെ മരണം കൊറോണ ബാധ മൂലം അല്ലെന്നാണ് യൂണിവേഴ് സിറ്റി അധികൃതരുടെ വിശദീകരണം.സംഭവത്തിൽ പോലീസ് അന്വേഷണം ഉടൻ തന്നെ ആരംഭിക്കും. വിദ്യാർത്ഥിയുടെ പേരും വിവരങ്ങളും മറ്റും ഇതുവരെ യൂണിവേഴ് സിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി അധികൃതർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും യൂണിവേഴ് സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ന്യൂ കാസ്റ്റിൽ യൂണിവേഴ് സിറ്റിയിലുംകുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിയുടെ മരണം നടന്നിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യൂണിവേഴ് സിറ്റി അധികൃതർ പറഞ്ഞു.