വാഹനത്തിന്റെ ബ്രേക്ക് ശരിയാക്കാന്‍ കഴിയാതിരുന്ന മെക്കാനിക്ക് ഹോണിന്റെ ശബ്ദം കൂട്ടി നല്‍കുന്നതുപോലെയാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലായിരുന്നു തരൂരിന്റെ പരിഹാസം.

‘ബ്രേക്ക് നന്നാക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട് എന്ന് വാഹന ഉടമയോട് പറഞ്ഞ മെക്കാനിക്കിനെയാണ് ഈ ബിജെപി സര്‍ക്കാര്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്’ എന്നായിരുന്നു ബജറ്റ് 2021 എന്ന ഹാഷ് ടാഗോടെ തരൂര്‍ കുറിച്ചത്.

മറ്റു കോണ്‍ഗ്രസ് നേതാക്കളും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെറ്റിയ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തത്. ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ധനമന്ത്രി ഭീരുവായെന്നാണ് ആനന്ദ് ശര്‍മ പ്രതികരിച്ചത്. കരുത്തുറ്റ ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടിയിരുന്നത്. ദുര്‍ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില്‍ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ