ടോം ജോസ് തടിയംപാട്

ഹൃദയ രോഗം മൂലം വിഷമിക്കുന്ന വാഴത്തോപ്പ് സൈന്റ്റ് ജോർജ് ഹൈ സ്കൂൾ അദ്യാപിക മോളി ജോർജിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 950 പൗണ്ട് ലഭിച്ചു , ചാരിറ്റി തുടരുന്നു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ടീച്ചർ ഞങ്ങൾക്ക് എഴുതിയ കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു .

Respected sir. .

ഞാൻ മോളി ജോർജ് അധ്യാപിക സെന്റ് ജോർജ് എച്ച് എസ് വാഴത്തോപ്പ്. ഞാൻ രണ്ടുവർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് ജോലിക്കു പോകാൻ വയ്യാതെ കിടപ്പിലാണ്. വയറ്റിൽ വെള്ളം കെട്ടുകയും ചെയ്യുന്നു. ആലുവ രാജഗിരി ഹോസ്പിററലിൽ രണ്ടുവർഷമായി ചികിത്സ നടത്തുന്നു. ഇപ്പോൾ കീമോ പോട്ട് എന്ന ചികിത്സാ രീതിയാണ് ചെയ്തിരിക്കുന്നു. ഹൃദയത്തിന് പമ്പിങ്ങിനു വേണ്ടി ഇത് ആഴ്ചയിൽ 6 ദിവസം ആകുമ്പോൾ മാറ്റണം. മരുന്ന് രണ്ട് എം എൽ വീതം മണിക്കൂറിൽ എന്ന രീതീയിൽ അതിനായി പതിനെണ്ണായിരം രൂപ ചെലവു വരും. കൂടതെ 15 ദിവസം കൂടുമ്പോൾ വയറ്റിലെ വെള്ളം എടുത്ത് കളയണം. അതിനായി 16000 രൂപയും ഇപ്പോൾ വെള്ളം എടുക്കാറായിട്ടുണ്ട്. പണം ഇല്ലാതെ വിഷമിക്കുകയാണ്.

സാർ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ സഹായിക്കണം. ജോലി ഇല്ലാത്തതു കൊണ്ട് ശമ്പളവും ഇല്ല. ഉണ്ടായിരുന്നതെല്ലാം തീർന്നു. കടങ്ങൾ ബാക്കി. ഇത്രയും നാൾ സുഹൃത്തുക്കളും വിദ്യാർത്ഥികളും സഹായിച്ചിരുന്നു. ഇനി ആരോടും ചോദിക്കാനില്ല’ സാർ ദയവായി സഹായിക്കണം.

കഴിഞ്ഞ 20 വർഷം മലയാളം അധ്യാപികയായി ജോലിചെയ്യുന്ന ടീച്ചർ ഇടുക്കി കരിമ്പൻ സ്വദേശിയാണ്. കോതമംഗലം പൈങ്ങോട്ടൂരിൽ നിന്നും ഇടുക്കിയിൽ ജോലികിട്ടി കരിമ്പനിൽ താമസമാക്കിയത്. മൂന്നു കുട്ടികളും ഭർത്താവും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദയവായി സഹായിക്കുക ടീച്ചറിന്റെ രോഗം വരുന്നതിനു മുൻപും പിൻപും ഉള്ള ഫോട്ടോ പ്രസിദ്ധികരിക്കുന്നു. ടീച്ചറിന്റെ ഫോൺ നമ്പർ 0091 9961912032. നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.