ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നോർക്ക റൂട്‌സ് റസിഡന്റ് വൈസ്‌ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ. കെ വാസുകി തുടങ്ങിയവർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു. പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്‌നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിനിധികൾക്കാവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവ അനുബന്ധമായി നടത്താനും യോഗത്തിൽ ധാരണയായി. നാലാം ലോകകേരള സഭയുടെ ഭാഗമായി നടപ്പിലാക്കുന്ന ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഞ്ചിംങ്ങ്, കേരളാ മൈഗ്രേഷന്‍ സര്‍വ്വേ പ്രകാശനം, വിവിധ വിഷയധിഷ്ഠിത സമ്മേളനങ്ങൾ എന്നിവയും യോഗം വിലയിരുത്തി.