ഇന്ന് അർദ്ധരാത്രിയിൽ ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും. സമയം മാറ്റം ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു? നഴ്‌സുമാർ ഉൾപ്പെടെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യണം

ഇന്ന് അർദ്ധരാത്രിയിൽ ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും. സമയം മാറ്റം ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു? നഴ്‌സുമാർ ഉൾപ്പെടെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യണം
October 24 16:48 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ 2021 മുതൽ സമയമാറ്റം നടപ്പാക്കേണ്ടതില്ല യൂറോപ്യൻയൂണിയനിലുള്ള അംഗ രാഷ്ട്രങ്ങൾ സമയമാറ്റം നടപ്പാക്കേണ്ടതില്ല എന്ന് ഒരു നിർദ്ദേശം യൂറോപ്പ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നു. ബ്രെക്സിറ്റ് നടപ്പാക്കി ആണെങ്കിലും ഒരുപക്ഷേ യൂറോപ്യൻ യൂണിയൻെറ യൂറോപ്പിലെ മറ്റു രാജ്യങ്ങളൊന്നും സമയമാറ്റം നടപ്പാക്കുന്നില്ലാത്തതിനാൽ 2021 മുതൽ ബ്രിട്ടനിലെ സമയമാറ്റം ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കിൽ വിന്ററിന് മുന്നോടിയായിട്ടുള്ള ബ്രിട്ടനിൽ അവസാനത്തെ സമയമാറ്റം ആവും ഈ ഒക്ടോബറിൽ നടപ്പാക്കപ്പെടുക.

സമയമാറ്റം ജനങ്ങളുടെ ജീവിതരീതിയിൽ സാരമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. നഴ്സുമാർ ഉൾപ്പെടെ രാത്രി ഷിഫ്റ്റ് ചെയ്യുന്നവർ ഇന്ന് ഒരു മണിക്കൂർ അധികം ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ ബോഡി ക്ലോക്ക് സമയം മാറ്റത്തോടെ പല രീതിയിലാണ് പ്രതികരിക്കുന്നത്. സമയ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികൾ ക്രമീകരിക്കാനായിട്ട് ജനങ്ങൾ ഏതാണ്ട് ഒരു മാസം വരെയും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ബെഞ്ചമിൻ ഫ്രാങ്ക്ലിനാണ് പകൽ വെളിച്ചത്തിനനുസരിച്ച് സമയക്രമം മാറ്റുക എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഇനി അടുത്ത വർഷം മാർച്ച് അവസാന ഞായറാഴ്ച പുലർച്ചെ 1.00 നാണ് സമയക്രമത്തിൽ മാറ്റം ഉണ്ടാവുക. ഈ വർഷം അത് മാർച്ച് 29 ഞായറാഴ്ച ആയിരുന്നെങ്കിൽ, 2021 സമ്മറിൽ സമയം മാറ്റം സംഭവിക്കുക മാർച്ച് 28 ഞായറാഴ്ച രാത്രി ആയിരിക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles