ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്ധന വില വർദ്ധനവിനെ തുടർന്ന് ജീവിതചിലവിൽ വൻ കുതിച്ചുകയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചു.ഫെബ്രുവരിയെ അപേക്ഷിച്ച് 0.4 ശതമാനത്തിൽനിന്ന് പണപ്പെരുപ്പ് 0.7 ശതമാനമായി വർദ്ധിച്ചു. ഗതാഗതം,ഇന്ധനം, ഭക്ഷ്യം എന്നീ സമസ്ത മേഖലകളിലും വിലവർധന പ്രത്യക്ഷമാണ്. മാർച്ചിലെ ഇന്ധനവില 2020 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണ് കാണിക്കുന്നതെന്ന് ഓഫീസ് ഫോർ നേഷൻ സ്റ്റാറ്റിസ്റ്റിക്സ്ന്റെ കണക്കുകൾ കാണിക്കുന്നു.

ഇന്ധന വിലയിലെ വർദ്ധനവ് കാരണം പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ യുകെയിലെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത് . 2021 അവസാനത്തോടെ പണപ്പെരുപ്പം 1.9 ശതമാനത്തിൽ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വർഷാവസാനത്തിന് മുമ്പ് ഇത് രണ്ട് ശതമാനത്തിലധികം ആകാമെന്നാണ് മറ്റ് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നത്.