കണ്ണൂർ : കലാ കായിക മേഖലകളിൽ മികവ് തെളിയിച്ചവരെ രാജ്യം ബഹുമതികൾ നൽകി ആദരിക്കുന്നത് പോലെ സ്വപ്രയത്നത്താൽവ്യക്തിഗതഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി രാജ്യത്തിന്റെ യശസ്സുയർത്തി ലോകത്തിന്റെ നെറുകയിൽ എത്തിയ ഗിന്നസ് നേട്ടം കൈവരിച്ച വരെയും രാജ്യം അംഗീകാരങ്ങൾ നൽകി ആദരിക്കണമെന്ന്ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) യുടെസംസ്ഥാന കമ്മിറ്റിയോഗംആവശ്യപ്പെട്ടു. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു ലോകജേതാക്കളുടെ ഒത്തുചേരൽ . നിലവിൽ 66 വർഷത്തെ ഗിന്നസ് ചരിത്രത്തിൽ കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഇടംപിടിച്ചവർ നിത്യഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ 44 പേരാണെന്നും യോഗം അറിയിച്ചു.
സംഘടനയുടെ രക്ഷാധികാരി ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്ത് 2019 ൽ ഗിന്നസ് നേടിയ സംവിധായകൻ ബ്ലെസി മുഖ്യാതിഥിയായിരുന്നു.ഗൂഗിൾ മീറ്റിൽലൂടെ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് പ്രജീഷ് കണ്ണൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഗിന്നസ് റെക്കോർഡ് നേടിയ ശാന്തി സത്യൻ, ജോൺ പോൾ, സിനാൻ കെ.കെ. അജിത് സി, ഡോ. മനോജ്, വിഷ്ണു, ഡോ.തോമസ്ജോർജ് എന്നിവരെ യോഗം അനുമോദിച്ചു. ട്രഷറർ സുനിൽ ജോസഫ് മോഡറേറ്ററായിരുന്ന യോഗത്തിന് സെക്രട്ടറി സത്താർ ആദൂർ സ്വാഗതവും ലത കളരിക്കൽ നന്ദിയും പറഞ്ഞു. സംഘടനയുടെ പുതിയ ഭാരവാഹികളായി രക്ഷാധികരികൾ ഗിന്നസ് പക്രു, ബ്ലെസി . പ്രജീഷ് കണ്ണൻ (പ്രസിഡണ്ട്), സത്താർ ആദൂർ( ജനറൽ സെക്രട്ടറി ) സുനിൽ ജോസഫ് (ട്രഷറർ), ഡോ. മാടസ്വാമി, ലത കളരിക്കൽ (വൈസ് പ്രസിഡന്റ് ), ജോബ് പൊറ്റാസ്, റെനീഷ് ദാവ, സെയ്തലവി, വിജിത രതീഷ് ,ഹാൻഷി കെ.വി ബാബു(ജോ :സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു
Leave a Reply