ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പെൺകുട്ടി വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റിദ്ധരിപ്പിച്ച് ബലാൽസംഗം ചെയ്ത സംഭവത്തിൽ മുൻ പാരാമെഡിക്കൽ സ്റ്റാഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ സെന്റ് ആൽബൻസ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് അറുപതുകാരനായ സ്റ്റുവർട്ട് ഗ്രേ ശിക്ഷിക്കപ്പെട്ടത്. വെൽവിൻ ഗാർഡൻ സിറ്റിയിൽ നിന്നുള്ള ഗ്രേ, ദുർബലയായ കൗമാരക്കാരിയെ പരിചരിക്കുകയും അവർ ഇരുവരും ഭൂമിയിലെ മാലാഖമാരാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിചിത്രമായ ദുരുപയോഗം ‘lഅവളെ രക്ഷിക്കാനുള്ള’ വഴിയാണെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇത്തരത്തിലുള്ള ബലാത്സംഗം നടന്നതെന്ന് കോടതി കണ്ടെത്തി. അറസ്റ്റിനെത്തുടർന്ന് ഗ്രേയുടെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ ചിത്രങ്ങളും വീഡിയോകളും കുട്ടിയോട് സമ്മതമില്ലാതെ ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നതും അയാൾ ചിത്രീകരിച്ചതായി വ്യക്തമാക്കുന്നുമുണ്ട്. ഇപ്പോൾ ഇരുപതു വയസ്സുള്ള പെൺകുട്ടി 2021 ലാണ് തനിക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത്. അതിനെ തുടർന്ന് ഗ്രേ അറസ്റ്റിലാക്കപ്പെടുകയും അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
സെപ്റ്റംബർ മാസം ഒന്നാം തീയതി ഗ്രേയുടെ ശിക്ഷയെ സംബന്ധിച്ച കോടതി വിധി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കേസിൽ ഇരയുടെ ധീരതയെ താൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അയാളുടെ കൈകളിൽ നിന്നും പെൺകുട്ടി അനുഭവിച്ചത് ചിന്തിക്കാൻ പോലും സാധിക്കാൻ പറ്റാത്തതാണെന്നും വെൽവിൻ ഹാറ്റ്‌ഫീൽഡ് ലോക്കൽ ക്രൈം യൂണിറ്റിലെ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ സോഞ്ജ ടൗൺസെൻഡ് പറഞ്ഞു. ഗ്രേ കുട്ടിയെ ദുരുപയോഗം ചെയ്യുമ്പോൾ അദ്ദേഹത്തിന് 50 വയസ്സായിരുന്നു, എന്നാൽ ഇര വെറും കുട്ടിയായിരുന്നു. ഗ്രേയുടെ പെരുമാറ്റം വിശ്വാസത്തിന്റെ കടുത്ത ദുരുപയോഗമാണ്, അയാളുടെ പ്രവർത്തനങ്ങൾ ഇരയുടെ ജീവിതകാലം മുഴുവൻ വേട്ടയാടപ്പെടുമെന്നും ഡിറ്റക്ടിവ് കോൺസ്റ്റബിൾ വ്യക്തമാക്കി.
Leave a Reply