അന്തര്‍വാഹിനി യാത്രയ്‌ക്കിടെ കാണാതായ സ്‌പാനിഷ്‌ പത്രപ്രവര്‍ത്തക കിം വാള്‍(30) കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി. ദക്ഷിണ കോപന്‍ഹേഗസനു സമീപത്തുനിന്നു കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങള്‍ ഇവരുടേതാണെന്നു കണ്ടെത്തി.
രണ്ട്‌ മാസം മുമ്പാണു പീറ്റര്‍ മാഡ്‌സെന്നിനൊപ്പം ഇവര്‍ അന്തര്‍വാഹിനി യാത്രയ്‌ക്കു പുറപ്പെട്ടത്‌. ഇവരുടെ തലയും കാലുകളും ബാഗിലാക്കിയ നിലയില്‍ കോപന്‍ഹേഗസനു സമീപം കടലില്‍നിന്നാണു കണ്ടെത്തിയത്‌. ഓഗസ്‌റ്റ്‌ 10 നാണ്‌ അവര്‍ പീറ്ററിനൊപ്പം 40 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ യാത്ര തുടങ്ങിയത്‌. കിം മടങ്ങിയെത്താത്തതിനെ തുടര്‍ന്നു കാമുകനാണു പോലീസിനെ സമീപിച്ചത്‌. ഇവരെ കോപന്‍ഹേഗനില്‍ ഇറക്കിവിട്ടെന്നായിരുന്നു പീറ്ററിന്റെ വാദം.
പിന്നീട്‌ കിം അപകടത്തില്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം കടലിനടിയിലേക്കു താഴ്‌ന്നുപോയെന്നും അയാള്‍ പറഞ്ഞു. ഭാരമുള്ള വസ്‌തുക്കള്‍ നിറച്ചശേഷമാണു ശരീരം മുറിച്ചു കടലില്‍ താഴ്‌ത്തിയതെന്നു കണ്ടെത്തി. പീറ്ററിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്‌.