ജിബിൻ ആഞ്ഞിലിമൂട്ടിൽ,മലയാളം യുകെ ന്യൂസ് ടീം 

ഏതൊരു അപകടകാലത്തുമെന്നപോലെ കൊറോണക്കാലത്തും വ്യാജവാർത്തകൾക്കും,വ്യാജ പ്രചാരണങ്ങൾക്കും കുറവൊന്നുമില്ല. വ്യാജവാർത്തകളിൽ വിദ്യാർത്ഥികൾ തൊട്ട് ഇങ്ങ് രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ കുടുങ്ങിയിട്ടുമുണ്ട്.അവ ലൈക്കുകളും,ഷെയറുകളുമായി അങ്ങനെ കറങ്ങി നടക്കുന്നു.


ഇതാദ്യമായൊന്നുമല്ല വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത്.കഴിഞ്ഞ നാളുകളിൽ ഉണ്ടായ ഒരു പ്രചരണമാണ് എയ്ഡ്‌സ് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു,എച്ച്‌ഐവി വൈറസിനെ ലബോറട്ടറിയിൽ സൃഷ്ടിച്ചു എന്നിങ്ങനെ ഉള്ള പ്രചരണങ്ങൾ.മാത്രമല്ല ആടിന്റെ പാല് എച്ച്‌ഐവി പ്രതിരോധിക്കാൻ സഹായിക്കും എന്ന നിലയിൽ വന്ന പ്രചരണങ്ങൾ.ഇത്തരം വ്യാജങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി തീരെ ചെറുതൊന്നുമല്ല. വളരെ ദൂരവ്യാപകമായ പ്രത്യാഘാതം ഇത് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ കൊറോണക്കാലത്തും ഇത്തരത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന വ്യാജസൃഷ്ടികൾ ഉണ്ട്. കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചു.കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ചാൽ മതി. എന്നിങ്ങനെ ഉള്ള പ്രചരണങ്ങൾ. ഇതൊക്കെ ഷെയർ ചെയ്യുന്നത് പലപ്പോഴും വിവരമുള്ളവർ എന്ന് നാം കരുതുന്നവർ തന്നെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറ്റലിയിലെ പ്രസിഡന്റ് കരയുന്നു എന്ന് പറഞ്ഞു പ്രചരിപ്പിച്ച ചിത്രം പോലും വ്യാജമാണെന്ന് നാം മനസ്സിലാക്കിയത് ഏറെ വൈകിയാണ്.അതുപോലെ തന്നെ കൊറോണയെ പ്രാർത്ഥിച്ചാൽ മാറ്റാം എന്ന് പറഞ്ഞു വരുന്ന രോഗശാന്തിക്കാരും,അരമുറി വൈദ്യന്മാരും നമ്മുടെ മുന്നിൽ കണ്ട കാഴ്ചകൾ ആണ്. ഇത്തരം വ്യാജങ്ങൾ വിശ്വസിച്ച് അതിലെ വസ്തുത മനസ്സിലാക്കാതെ പ്രചരിപ്പിച്ചാൽ വലിയ അപകടങ്ങൾ നമുക്ക് മുൻപിൽ ഉണ്ടാകും. വ്യാജവാർത്തകളെ തിരിച്ചറിഞ്ഞു അതിനെതിരെ നടപടികൾ കൈക്കൊള്ളാൻ പോലീസ് അധികാരികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ നടക്കും.പൊതുസമൂഹവും അതിനൊപ്പം നിൽക്കണം എന്ന് മാത്രം.